Arrested | 'സഹോദരിയുടെ കുട്ടിക്ക് സ്വര്‍ണം വാങ്ങാന്‍ എന്ന വ്യാജേന ജ്വലറിയിലെത്തി, മാലയുമായി മുങ്ങി'; യുവതി അറസ്റ്റില്‍
പാലക്കാട്: (www.kasargodvartha.com) ജ്വലറിയില്‍ നിന്നും സ്വര്‍ണമാല മോഷ്ടിച്ചെന്ന കേസില്‍ യുവതി അറസ്റ്റില്‍. ഒറ്റപ്പാലം വാണിയംകുളത്താണ് സംഭവം. തരൂര്‍ പഞ്ചായത് പരിധിയില്‍പെട്ട സുജിതയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 15 നായിരുന്നു കേസിനാസ്പദമായ സംഭവം.
പൊലീസ് പറയുന്നത്: സ്വര്‍ണം വാങ്ങാന്‍ എന്ന വ്യാജേനയെത്തിയാണ് സജിത മാല മോഷ്ടിച്ചത്. സഹോദരിയുടെ കുട്ടിക്ക് സ്വര്‍ണം വാങ്ങാന്‍ എന്ന വ്യാജേനയാണ് യുവതി ജ്വല്ലറിയിലെത്തിയത്. ജ്വല്ലറിയില്‍ വ്യാജ പേരും വിലാസവുമായിരുന്നു പ്രതി നല്‍കിയിരുന്നത്. സ്വര്‍ണമാല ജ്വലറിയില്‍ നിന്നും മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിനു മുമ്പും സമാനമായ കേസിലെ പ്രതിയാണ് യുവതി.
Keywords: Palakkad, News, Kerala, Robbery, Palakkad: Woman arrested in robbery case.







