city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Wild Elephant | മലമ്പുഴയില്‍ റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ പരുക്കേറ്റ ആനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് വനംവകുപ്പ്

Palakkad: Wild elephant injured while crossing railway track Malampuzha, Palakkad News, Wild Elephant, Injured

*കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ട് മരുന്നുകള്‍ നല്‍കുന്നുണ്ട്.

*പിന്‍ കാലുകള്‍ക്ക് ബലം കൊടുക്കാനാകുന്നില്ല.

*വനം മന്ത്രിയ്ക്ക് പരാതി നല്‍കി.

പാലക്കാട്: (KasargodVartha) മലമ്പുഴയില്‍ റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ പരുക്കേറ്റ ആന രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ആനയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ആനയ്ക്ക് പിന്‍ കാലുകള്‍ക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതെന്ന് സംശയിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

നടക്കാന്‍ കഴിയാതെ ആന നിലവില്‍ കിടപ്പിലായെന്നും എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും വനംവകുപ്പ് അറിയിച്ചു. എന്നാല്‍ പുറമെ കാണാനായിട്ട് പരുക്കുകളൊന്നുമില്ല. ആനയുടെ കാലിന്റെ എല്ലുകള്‍ക്കും പൊട്ടലില്ല. നിലവില്‍ കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ട് ആനയ്ക്ക് മരുന്നുകളും മറ്റ് ചികിത്സയും നല്‍കുകയാണ്. ഗുരുതരമായ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനയ്ക്കുശേഷമെ പരുക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ആനയെ ട്രെയിന്‍ ഇടിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് വ്യാഴാഴ്ച വനംവകുപ്പ് സര്‍ജന്‍ വ്യക്തമാക്കിയത്. നേരിട്ട് ഇടിയേറ്റതിന്റെ പരുക്കുകളോ പാടുകളോ ആനയുടെ ശരീരത്തില്‍ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ട്രെയിന്‍ വന്ന സമയത്ത് പേടിച്ചതോടെ വേഗത്തില്‍ ഓടി വീണ് പരുക്കേറ്റതായിരിക്കാമെന്നായിരുന്നു വിലയിരുത്തല്‍. 

അതേസമയം, പരാതിയുമായി ആന പ്രേമിസംഘം രംഗത്തെത്തി. ആനയ്ക്ക് മതിയായ ചികിത്സ നല്‍കണമെന്ന് ആനപ്രേമി സംഘം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് വനം മന്ത്രിയ്ക്ക് പരാതി നല്‍കി. ആനയെ സംരക്ഷകേന്ദ്രത്തിലേക്ക് മാറ്റി ചികിത്സ നല്‍കണമായിരുന്നെന്നും വനം വകുപ്പ് ജിപി എന്തുകൊണ്ട് വിഷയത്തില്‍ ഇടപെടുന്നില്ലെന്നുമാണ് ആക്ഷേപം.
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia