city-gold-ad-for-blogger

Drowned | പാലക്കാട്ട് ക്വാറിയിലേക്ക് കാല്‍ തെന്നിവീണ് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

Palakkad: Two youths drowned in quarry, News, Kerala, Palakkad-News, Obituary, Local-News, Palakkad News

*സമീപവാസിയാണ് വിവരം പൊലീസില്‍ അറിയിച്ചത്.

*ഇരുവരും സംസാരിച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.

*വിദ്യാര്‍ഥികളാണ്.

പാലക്കാട്: (KasargodVartha) ക്വാറിയിലേക്ക് കാല്‍ വഴുതി വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇരുവരും സഹോദരങ്ങളുടെ മക്കളാണ്. പുലാപ്പറ്റ കോണിക്കഴി മുണ്ടോളി ചെഞ്ചുരുളി മണികണ്ഠന്റെ മകന്‍ മേഘജ് (18), രവീന്ദ്രന്റെ മകന്‍ അഭയ് (21) എന്നിവരാണ് മരിച്ചത്. പുലാപ്പറ്റ എം എന്‍ കെ എം സ്‌കൂളില്‍ നിന്നും  ഈവര്‍ഷം പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥിയാണ് മേഘജ്. നെഹ്റു കോളജ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് അഭയ്. 

ചൊവ്വാഴ്ച (21.05.2024) രാത്രി 10.30 നാണ് സംഭവം. വീടിനടുത്ത് ക്വറിക്ക് സമീപം സംസാരിച്ച് നടന്നു പോകുന്നതിനിടയില്‍ മേഘജ് കാല്‍ വഴുതി വീഴുകയും രക്ഷിക്കാന്‍ ശ്രമിച്ച അഭയ് ഒപ്പം വീഴുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇത് കണ്ട മറ്റൊരു സമീപവാസി ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

കോങ്ങാട് അഗ്‌നിശമന സേനയെത്തി തിരച്ചില്‍ നടത്തി ആദ്യം മേഘജിന്റെയും പിന്നീട് 12.30 ഓടെ അഭയ് യുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ക്വാറിയില്‍ 50 അടിയോളം താഴ്ചയില്‍ വെള്ളമുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia