city-gold-ad-for-blogger

Police Investigation | റോഡിലെ എഐ ക്യാമറ തകര്‍ത്ത കേസ്; ഒളിവിലുള്ള 2 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു; പ്രതികളിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചത് 2 നിര്‍ണായക വിവരങ്ങള്‍

പാലക്കാട്: (www.kasargodvartha.com) റോഡിലെ എഐ ക്യാമറ തകര്‍ത്ത കേസില്‍ ഒളിവിലുള്ള രണ്ട് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു. സംഭവത്തില്‍ മുഹമ്മദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദുമായി ഞായറാഴ്ച തന്നെ തെളിവെടുപ്പിന് സാധ്യതയുണ്ട്. വടക്കഞ്ചേരി ആയക്കാട്ടിലാണ് സംഭവം നടന്നത്.

പൊലീസ് പറയുന്നത്: ശനിയാഴ്ച രാത്രി 9.58 മണിയോടെയാണ് ക്യാമറയില്‍ ഒടുവിലത്തെ നിയമലംഘനം പതിഞ്ഞത്. രണ്ട് നിര്‍ണായക വിവരങ്ങളാണ് കേസില്‍ പ്രതികളിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചത്. അപകടം ഉണ്ടായത് 11 മണിയോടെയായിരുന്നു. അതിനാല്‍ തന്നെ അമിത വേഗത്തിലെത്തി നിയന്ത്രണം വിട്ട് വാഹനം ഇടിച്ച് കയറിയുള്ള അപകടമല്ലെന്ന് ഉറപ്പിച്ചു. അപകടമുണ്ടാക്കിയ ഇന്നോവയുടെ പിറകിലെ ഗ്ലാസില്‍ സിദ്ധാര്‍ഥ് എന്ന് എഴുതിയിരുന്നതായും പൊലീസ് കണ്ടെത്തി. 

Police Investigation | റോഡിലെ എഐ ക്യാമറ തകര്‍ത്ത കേസ്; ഒളിവിലുള്ള 2 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു; പ്രതികളിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചത് 2 നിര്‍ണായക വിവരങ്ങള്‍

സംഭവസ്ഥലത്ത് നിന്ന് കിട്ടിയ ചില്ലുകഷ്ണങ്ങള്‍ ചേര്‍ത്തുവച്ചപ്പോഴാണ് ഈ ഇന്‍ഗ്ലീഷിലെഴുതിയ പേര് കിട്ടിയത്. ഈ പേര് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സമീപത്തെ ക്യാമറകളിലൂടെ പിന്‍വശത്ത് ഇങ്ങനെ പേരുള്ള ഇന്നോവ കടന്നു പോയിട്ടുണ്ടോയെന്ന് പരിശോധിച്ചത് പൊലീസിന് പ്രതിയിലേക്ക് എത്താന്‍ സഹായമായി. എന്താണ് ക്യാമറ നശിപ്പിക്കുന്നതിലേക്ക് നയിച്ചതെന്ന് പൊലീസ് പരിശോധിക്കുകയാണ്.

 Keywords: Palakkad, News, Kerala, Police, Case, AI Camera, Arrest, Arrested, Top-Headlines, Crime, Police,  Palakkad: Police booked for damage AI camera in Wadakkanchery; One arrested.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia