city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Rescheduling | കല്‍പ്പാത്തി രഥോത്സവം: പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതി മാറ്റി

Palakkad By-Election Voting Date Rescheduled Due to Kalpathi Ratholsavam
Photo Credit: Facebook / Election Commission of India

● ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമിഷന്‍ ഉത്തരവിറക്കി
● കേരളം, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 14 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പാണ് മാറ്റിയത്
● ചേലക്കരയിലേയും വയനാട്ടിലേയും തിരഞ്ഞെടുപ്പ് മുന്‍നിശ്ചയിച്ച പ്രകാരം 13-ന് തന്നെ നടക്കും

ന്യൂഡെല്‍ഹി: (KasargodVartha) പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതി മാറ്റി. വോട്ടെടുപ്പ് നവംബര്‍ 20ലേക്കാണ് മാറ്റിയത്. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം. വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമിഷന് കത്ത് നല്‍കിയിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമിഷന്‍ ഉത്തരവിറക്കി.
 
13നാണ് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. കേരളം, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 14 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പാണ് മാറ്റിയത്. ചേലക്കരയിലേയും വയനാട്ടിലേയും തിരഞ്ഞെടുപ്പ് മുന്‍നിശ്ചയിച്ച പ്രകാരം 13-ന് തന്നെ നടക്കും.

#KalpathiRatholsavam, #ElectionCommission, #VotingReschedule, #KeralaElections, #PoliticalNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia