city-gold-ad-for-blogger

ജോലിക്കിടെ വീടിന് മുകളിൽ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു

മേൽപറമ്പ്: (www.kasargodvartha.com 08.11.2021) ജോലിക്കിടെ വീടിന് മുകളിൽ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു. മേല്‍പറമ്പ് കൈനോത്തെ ഭാസ്‌കരൻ (56) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
      
ജോലിക്കിടെ വീടിന് മുകളിൽ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു

ദേളിയിൽ ഒരു വീടിന്റെ പെയിന്റിംഗ് ജോലിക്കെത്തിയ ഭാസ്കരൻ, ജോലിക്കിടയിൽ വീടിന്റെ മുകളിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ മരണം സംഭവിക്കുകയായിരുന്നു.

മുൻ പ്രവാസി കൂടിയാണ് ഭാസ്കരൻ. ഭാര്യ: മിനി. മക്കള്‍: ആദിഷ്, നിഥുന.

സഹോദരങ്ങള്‍: കൃഷ്ണന്‍ (മുംബൈ), കുഞ്ഞിരാമന്‍, നാരായണി, മാധവി, ശോഭ, സുശീല.


Keywords: News, Kerala, Kasaragod, Melparamba, Worker, Dead, House, Deli, Hospital, Injured, Top-Headlines, Painting, Painting worker died after fell from the roof of house while working.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia