city-gold-ad-for-blogger

Uroos | പൈക്കം മണവാട്ടി ബീവി ഉറൂസ് ഫെബ്രുവരി 18ന് ആരംഭിക്കും; വിവിധ ദിവസങ്ങളിൽ പ്രമുഖ പണ്ഡിതർ സംബന്ധിക്കും

കാസർകോട്: (www.kasargodvartha.com) പ്രസിദ്ധമായ പൈക്കം മണവാട്ടി ബീവി ഉറൂസിന് ഫെബ്രുവരി 18ന് തുടക്കമാവുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണിക്ക് പൈക്ക ഖാസി ഹാജി അസ്സയ്യിദ് മുഹമ്മദ് തങ്ങൾ മദനിയുടെ നേതൃത്വത്തിലുള്ള മഖാം സിയാറതോടെ ഉറൂസിന് തുടക്കം കുറിക്കും. തുടർന്ന് ഉറൂസ് കമിറ്റി ചെയർമാൻ ഒപി ഹനീഫ് പതാക ഉയർത്തും. രാത്രി എട്ട് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സയ്യിദ് യുപിഎസ് തങ്ങൾ അർളടുക്ക പ്രാർഥന നിർവഹിക്കും. സയ്യിദ് മുഹമ്മദ് തങ്ങൾ മദനിയുടെ അധ്യക്ഷതയിൽ കാസർകോട് സംയുക്ത ജമാഅത് ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. പൈക്ക ചീഫ് ഇമാം സഹലബത് ദാരിമി മുഖ്യപ്രഭാഷണം നടത്തും. ഇപി ഹംസതു സഅദി പ്രസംഗിക്കും.

തുടർന്നുള്ള രാത്രികളിൽ മസ്‌ഊദ് സഖാഫി ഗൂഡല്ലൂർ , യുകെ മുഹമ്മദ് ഹനീഫ് നിസാമി, ആശിഖ് ദാരിമി ആലപ്പുഴ, അബ്ദുല്ല മുജ്തത്വബ ഫൈസി ആനക്കര, സയ്യിദ് കെഎസ് അലി തങ്ങൾ കുമ്പോൽ, ഇബ്രാഹിം ഖലീൽ ഹുദവി, ശൗഖതലി മൗലവി വെള്ളമുണ്ട, സയ്യിദ് എൻപിഎം സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ, അൻവർ മുഹ്‌യുദ്ദീൻ ഹുദവി ആലുവ തുടങ്ങിയവർ സംബന്ധിക്കും. ഫെബ്രുവരി 23 ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന മജ്‌ലിസുന്നൂർ സദസിൽ സയ്യിദ് എൻപിഎം ഫസൽ കോയമ്മ തങ്ങൾ, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, അബ്ദുൽ മജീദ് വഖവി കൊടുവള്ളി തുടങ്ങിയവർ സംബന്ധിക്കും.

Uroos | പൈക്കം മണവാട്ടി ബീവി ഉറൂസ് ഫെബ്രുവരി 18ന് ആരംഭിക്കും; വിവിധ ദിവസങ്ങളിൽ പ്രമുഖ പണ്ഡിതർ സംബന്ധിക്കും

ഫെബ്രുവരി 26ന് സമാപന സമ്മേളനം സയ്യിദ് എംഎസ് തങ്ങൾ മദനി ഓലമുണ്ട ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് തങ്ങൾ മദനി അധ്യക്ഷത വഹിക്കും. ഹാഫിസ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. 27 ന് രാവിലെ അന്നദാനത്തോടെ ഉറൂസ് സമാപിക്കും. വാർത്താസമ്മേളനത്തിൽ ഉറൂസ് കമിറ്റി ചെയർമാൻ ഒപി ഹനീഫ്, ജെനറൽ കൺവീനർ അശ്റഫ് ബസ്മല, ഹനീഫ് കരിങ്ങാപ്പള്ളം, ഖാലിദ് ഹാജി കൊയർകൊച്ചി, സഹലബത് ദാരിമി എന്നിവർ സംബന്ധിച്ചു.

Uroos | പൈക്കം മണവാട്ടി ബീവി ഉറൂസ് ഫെബ്രുവരി 18ന് ആരംഭിക്കും; വിവിധ ദിവസങ്ങളിൽ പ്രമുഖ പണ്ഡിതർ സംബന്ധിക്കും

Keywords: Kasaragod, News, Kerala, Uroos, Press meet, Committee, Inauguration, Conference, Top-Headlines, Paikkam Uroos will start on February 18.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia