city-gold-ad-for-blogger

വിശ്വാസികളുടെ ഭൂമി തട്ടിയെടുത്തതില്‍ നടപടിയെടുക്കണം: പി കരുണാകരന്‍

കാസര്‍കോട്: (www.kasargodvartha.com 26.06.2020) വിശ്വാസികളുടെ ഭൂമി കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്തതില്‍ ശക്തമായ നടപടിയെടുക്കണമെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരന്‍ ആവശ്യപ്പെട്ടു. വഖഫ് ഭൂമി തട്ടിയെടുത്തിട്ട് തിരിച്ച് കൊടുത്താല്‍ കളവ് അല്ലാതാകുന്നില്ല. ജനപ്രതിനിധികളായ പ്രമുഖ നേതാക്കള്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയത് ഗൗരവകരമാണ്.

തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ ഭൂമിയാണ് എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തില്‍ തട്ടിയെടുത്തത്. വഖഫ് ഭൂമി തട്ടിയെടുത്തത് ന്യായീകരിക്കാനാവാത്ത കുറ്റമാണ്. ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ഭൂമി തിരിച്ച് നല്‍കാന്‍ തയ്യാറായത് വഞ്ചനയാണെന്ന് തിരിച്ചറിഞ്ഞാണ്. പൊതുമുതല്‍ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചൊല്ലി അധികാരത്തില്‍ തുടരുന്നവരാണ് തട്ടിപ്പ് നടത്തിയത്. ഇവര്‍ നിയമ നടപടിക്ക് വിധേയമാവണമെന്നും കരുണാകരന്‍ ആവശ്യപ്പെട്ടു.
വിശ്വാസികളുടെ ഭൂമി തട്ടിയെടുത്തതില്‍ നടപടിയെടുക്കണം: പി കരുണാകരന്‍


Keywords: Kasaragod, Kerala, News, Land, Issue, CPM, P Karunakaran on Waqaf land controversy

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia