city-gold-ad-for-blogger

P Jayarajan | ഹൈന്ദവ ദൈവമായ ഗണപതിയെ അപമാനിച്ചുവെന്ന ആരോപണം; ശംസീറിനെതിരെ കൈ ഓങ്ങിയാല്‍ യുവമോര്‍ചക്കാരുടെ സ്ഥാനം മോര്‍ചറിയിലെന്ന് പി ജയരാജന്‍

കണ്ണൂര്‍: (www.kasargodvartha.com) നിയമാസഭാ സ്പീകര്‍ ശംസീറിനെതിരെ കൈ ഓങ്ങിയാല്‍ യുവമോര്‍ചക്കാരുടെ സ്ഥാനം മോര്‍ചറിയിലായിരിക്കുമെന്ന് സിപിഎം സംസ്ഥാനകനിറ്റിയംഗം പി ജയരാജന്‍ തല്േശരി പുതിയ ബസ് സ്റ്റാന്‍ഡില്‍ പറഞ്ഞു. 'സേവ് മണിപ്പൂരെന്ന' മുദ്രാവാക്യമുയര്‍ത്തി എല്‍ ഡി എഫ് തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നടന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ശംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്ന വ്യാമോഹം വേണ്ടെന്നും ജയരാജന്‍ പറഞ്ഞു. ശംസീര്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. ഭരണഘടനാ പദവിയുള്ള അദ്ദേഹത്തിന്റെ കടമ ശാസ്ത്രബോധത്തെ ഉയര്‍ത്തി പിടിക്കുകയെന്നതാണ്. അദ്ദേഹത്തിനെതിരെ വരുന്ന ഏതു നീക്കത്തെയും ജനത്തെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ജയരാജന്‍ പറഞ്ഞു.

ഹൈന്ദവ ദൈവമായ ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം നഗരസഭ സ്റ്റേഡിയത്തിന് സമീപമുള്ള എ എന്‍ ശംസീറിന്റെ എം എല്‍ എ കാംപ് ഓഫിസിലേക്ക് യുവമോര്‍ച മാര്‍ച് നടത്തിയിരുന്നു. മാര്‍ച് ഉദ്ഘാടനം ചെയ്ത യുവമോര്‍ച സംസ്ഥാന ജെനറല്‍ സെക്രടറി കെ ഗണേഷിന്റെ വെല്ലുവിളി പ്രസംഗത്തിനുള്ള മറുപടിയാണ് ജയരാജന്റെ മുന്നറിയിപ്പ്.

ഗണപതിയെ അപമാനിച്ചതില്‍ മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ ശംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു ഗണേഷ് പറഞ്ഞത്. കോളജ് അധ്യാപകന്‍ ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ശംസീറിനെന്നും എല്ലാകാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും കെ ഗണേഷ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് പി ജയരാജന്റെ വിവാദ പ്രസംഗം.

P Jayarajan | ഹൈന്ദവ ദൈവമായ ഗണപതിയെ അപമാനിച്ചുവെന്ന ആരോപണം; ശംസീറിനെതിരെ കൈ ഓങ്ങിയാല്‍ യുവമോര്‍ചക്കാരുടെ സ്ഥാനം മോര്‍ചറിയിലെന്ന് പി ജയരാജന്‍


Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, P Jayarajan, Threat, Yuva Morcha, Shamseer, P Jayarajan's threat to Yuva Morcha. 



 


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia