Commemoration | പി അവനീന്ദ്രനാഥ് മാഷ് അനുസ്മരണവും 5-ാമത് സംസ്ഥാന തല അധ്യാപക പുരസ്‌കാര സമര്‍പ്പണവും നവമ്പര്‍ 4 ന് ചട്ടഞ്ചാലില്‍
Nov 3, 2023, 21:08 IST
കാസര്‍കോട്: (KasargodVartha) ക്ലാസ് മുറിയ്ക്കുള്ളില്‍ കുട്ടികള്‍ക്കൊപ്പം ജീവിച്ച് ക്ലാസ് മുറിക്കപ്പുറത്ത് സ്നേഹനിധിയായ രക്ഷിതാവായി മാറിയ ചട്ടഞ്ചാല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ മുന്‍ പ്രിന്‍സിപള്‍ പി അവനീന്ദ്രനാഥിന്റെ ആറാം ചരമവാര്‍ഷിക ഓര്‍മ്മ ദിനം അവനി മാഷിന്റെ പേരില്‍ ചട്ടഞ്ചാലില്‍ സ്ഥാപിതമായ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ നാലിന് ചട്ടഞ്ചാലില്‍ വെച്ച് നടക്കും.
അവനിമാഷ് അനുസ്മരണ പരിപാടിയും ട്രസ്റ്റ് ഏര്‍പ്പെടുത്തിയ സംസ്ഥാന തല അധ്യാപക പുരസ്‌കാര സമര്‍പ്പണവും അനുമോദനവും ചടങ്ങില്‍ നടക്കും. ഭൂമിയില്‍ നിന്നും മാഷ് പടിയിറങ്ങിയിട്ട് ആറ് വര്‍ഷം പൂര്‍ത്തിയാവുന്നു. 2017 നവംബര്‍ മൂന്നിന് കാങ്കോല്‍ കുണ്ടയംക്കൊവ്വലിനടുത്തുള്ള മൈതാനത്ത് രാത്രി നടക്കാനിറങ്ങിയതായിരുന്നു. പിറ്റേന്ന് രാവിലെയാണ് കണ്ടെത്തുന്നത്. മാഷ് വ്യത്യസ്തനായിരുന്നു. മരണദൃശ്യത്തില്‍ പോലും അങ്ങനെയായിരുന്നു.
2023 നവംബര്‍ നാല് ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് മാഷിന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥികള്‍ സുഹൃത്തുക്കള്‍ ഒത്തുചേരും. മാഷൊഴിഞ്ഞയിടത്തെ ആറ് വര്‍ഷത്തെ മാറ്റങ്ങളെ കുറിച്ചും മാഷ് തുടങ്ങി വെച്ച വഴിയിടങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യും. അനുസ്മരണ പരിപാടിയില്‍ പി അവനീന്ദ്രനാഥ് സ്മാരക ട്രസ്റ്റ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിക്കും. ഉദുമ എംഎല്‍എ അഡ്വ സിഎച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും. അനുസ്മരണ പ്രഭാഷണം ഡോ. എം ബാലന്‍ നടത്തും.
അധ്യാപക പുരസ്‌കാര സമര്‍പ്പണം ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ നിര്‍വഹിക്കും. വിവിധ പരീക്ഷകളില്‍ മികവ് തെളിയിച്ചവരെ ചെമ്മനാട് ഗ്രാമ പഞ്ചായത് പ്രസിഡന്റ് സുഫൈജ അബൂബകര്‍ അനുമോദിക്കും. ചടങ്ങിര്‍എഴുത്തുകാരന്‍ സുറാബ് മുഖ്യാതിഥിയായി പങ്കെടുക്കും. ഡോ.കെവി സജീവന്‍,കെജെ ആന്റണി,കെവി ഗോവിന്ദന്‍, എം ബാലഗോപാലന്‍, കെവി രഘുനാഥന്‍, കെ സുജാത എന്നിവര്‍ സംസാരിക്കും.
ട്രസ്റ്റ് സെക്രടറി എസ് സുമിത്ര സ്വാഗതവും ട്രഷറര്‍ സുധീഷ് ചട്ടഞ്ചാല്‍ നന്ദിയും പറയും. 2023 വര്‍ഷത്തെ അധ്യാപക പുരസ്‌കാരത്തിന് ബളാംതോട് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ ഹയര്‍ സെകന്‍ഡറി വിഭാഗം സാമ്പത്തിക ശാസ്ത്ര അധ്യാപകന്‍ ബിജു ജോസഫ് ആണ് തെരെഞ്ഞെടുക്കപ്പെട്ടത്.
നാല് മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് ഈ വര്‍ഷത്തെതെരഞ്ഞെടുപ്പ് നടന്നത്. അകാദമിക രംഗത്തെ സംഭാവന, അകാദമികേതര രംഗത്തെ സേവനങ്ങള്‍, വ്യക്തിത്വ രൂപീകരണം, സവിശേഷതകള്‍ മൂല്യങ്ങള്‍,
വിദ്യാലയത്തിലേക്ക് സമൂഹത്തേയും സമൂഹത്തിലേക്ക് വിദ്യാലയത്തേയും അടുപ്പിക്കലിനുള്ള മനസ്സ്,
അധ്യാപകന്റെ സേവന പരിചയം എന്നിവയായിരുന്നു അവ. പതിനെട്ടോളം അപേക്ഷകളാണ് അവസാന റൗണ്ടിലെത്തിയത്. അതില്‍ നിന്നും ബിജു ജോസഫിനെ പുരസ്‌കാര ജേതാവായി പ്രഖ്യാപിച്ചു.
സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഇപി രാജഗോപാലന്‍, വിദ്യാഭ്യാസ ഗവേഷകരായ ഡോ. എം ബാലന്‍ ഡോ. എസി ശ്രീഹരി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത് 2023 നവംബര്‍ നാല് വൈകുന്നേരം 4നാല് മണിക്ക് ചട്ടഞ്ചാലില്‍ വെച്ച് നടക്കുന്ന അനുസ്മരണ പരിപാടിയില്‍ പുരസ്‌കാരം സമര്‍പ്പിക്കും
ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക പുരസ്‌കാരത്തിനര്‍ഹനായ ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, വിവിധ ദേശീയ-സംസ്ഥാന തല പുരസ്‌കാരങ്ങള്‍ നേടിയ ചട്ടഞ്ചാല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ സായന്ത്, കൃഷ്ണജിത്ത്, 2023ലെ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഹൈസ്‌കൂള്‍, ഹയര്‍ സെകന്‍ഡറി വിദ്യാര്‍ഥികള്‍, എല്‍എസ്എസ്, യുഎസ്എസ് നേടിയ വിദ്യാര്‍ഥികള്‍ എന്നിവരെയും അനുമോദിക്കും. വിവിധ കലാ മത്സരങ്ങളും നടക്കും.
ട്രസ്റ്റ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍, സെക്രടറി എസ് സുമിത്ര, കെജെ ആന്റണി, കെവി ഗോവിന്ദന്‍, കെ അശോകന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kerala News, Press Meet, News, Malayalam News, Kasaragod News, Commemoration, P Avanindranath Mash Commemoration and 5th State Level Teacher Award Presentation on November 4th at Chattanchal. < !- START disable copy paste -->