city-gold-ad-for-blogger
Aster MIMS 10/10/2023

Driving schools | ഗതാഗത മന്ത്രി ഡ്രൈവിംഗ് സ്‌കൂളുകളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നുവെന്ന് ഉടമകൾ; 'തൊഴിൽ സാധ്യത ഇല്ലാതാക്കാനും ശ്രമം'; 20ന് കലക്ടറേറ്റിലേക്ക് മാർചും ധർണയും

കാസർകോട്: (KasargodVartha) ഗതാഗത മന്ത്രി ഡ്രൈവിംഗ് സ്കൂൾ മേഖലയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നുവെന്ന് ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഡ്രൈവിംഗ് സ്കൂൾ മേഖലയെ കോർപറേറ്റുകൾക്കും വിരമിച്ച ഉദ്യോഗസ്ഥ കോർപറേറ്റുകൾക്കും തീറെഴുതി കൊടുക്കാനുള്ള ഗതാഗത മന്ത്രിയുടെ തെറ്റായ തീരുമാനങ്ങളെ സർകാരും പൊതുസമൂഹവും ഇനിയും തിരിച്ചറിയാതെ പോകരുതെന്നും ഭാരവാഹികൾ പറഞ്ഞു.
 
Owners say Transport Minister is targeting driving schools. Driving schools | ഗതാഗത മന്ത്രി ഡ്രൈവിംഗ് സ്‌കൂളുകളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നുവെന്ന് ഉടമകൾ; 'തൊഴിൽ സാധ്യത ഇല്ലാതാക്കാനും ശ്രമം'; 20ന് കലക്ടറേറ്റിലേക്ക് മാർചും ധർണയും

ഫെബ്രുവരി 21ന് പുറത്തിറക്കിയ ഉത്തരവിലെ വ്യവസ്ഥതകൾ കേന്ദ്ര മോടോർ വാഹന നിയമത്തെ വളച്ചൊടിച്ച് കേരളത്തിലെ 7000 ത്തോളം വരുന്ന ഡ്രൈവിംഗ് സ്കൂൾ സംരംഭങ്ങളെ കൂട്ടക്കുരുതി നടത്തി ഈ മേഖലയിൽ ജോലിയെടുക്കുന്ന ഒന്നര ലക്ഷം കുടുംബങ്ങളെ വഴിയാധാരമാക്കുന്നതാണ്. ലൈസൻസ് നേടി നിയമപരമായി വാഹനം ഓടിക്കാനുള്ള മൗലിക അവകാശവും ഹനിക്കുന്നതാണ് ഈ ഉത്തരവ്.

വാഹന പെരുപ്പത്തിന് അനുസരിച്ച് റോഡിൻ്റെ ശോചനീയാവസ്ഥ നന്നാക്കേണ്ടതിന് പകരം എവിടെ അപകടം നടന്നാലും ഡ്രൈവിംഗ് സ്‌കൂളുകാരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് ഗതാഗത വകുപ്പ് ശ്രമിക്കുന്നത്. ഒക്ടോബർ മാസം മുതലുള്ള ഡ്രൈവിംഗ് ലൈസൻസിനും ആർ സിക്കും വേണ്ടി പണം വാങ്ങി വെച്ചിട്ട് അച്ചടിച്ച്‌ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കാതെ ഇരുട്ടിൽ തപ്പുകയാണ് ഗതാഗത വകുപ്പ്.

കെഎസ്ആർടിസി കെടുകാര്യസ്ഥത കൊണ്ട് നഷ്ടത്തിലോടുകയാണ്. ശമ്പളവും പെൻഷനും കൊടുക്കാതെ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുടക്കമില്ലാതെ ലഭ്യമാക്കുന്നതിനുള്ള രൂപരേഖക്ക് പ്രാധാന്യം നൽകേണ്ട മന്ത്രി ഡ്രൈവിംഗ് സ്‌കൂൾ മേഖലയിൽ തൊഴിൽ സാധ്യത ഇല്ലാതാക്കുന്ന വൈരാഗ്യബുദ്ധിയോടെയുള്ള നടപടി അവസാനിപ്പിക്കണം.

ഡ്രൈവിംഗ് സ്കൂൾ ഉടമകളെ പൊതുസമൂഹത്തിന് മുമ്പിൽ അവമതിപ്പ് ഉണ്ടാക്കുന്ന പ്രസ്താവനകൾക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയും ഈ വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് നീതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടും സംസ്ഥാനത്തെ മുഴുവൻ ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെയും തൊഴിലാളികളുടെയും കുടുംബാഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത് മാർച് 20ന് 11 മണിക്ക് എല്ലാ ജില്ലകളിലും കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർചും ധർണയും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ബി അബ്ദുർ റശീദ്, സെക്രടറി സി എ അബ്ദുർ റഹ്‌മാൻ, ട്രഷറർ മനു, സംസ്ഥാന കമിറ്റി അംഗം മോഹനൻ കുറ്റിക്കോൽ എന്നിവർ പങ്കെടുത്തു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Owners say Transport Minister is targeting driving schools.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL