city-gold-ad-for-blogger

ഒക്ടോബർ രണ്ട് മുതൽ 45 നാൾ നീണ്ടുനിൽക്കുന്ന നിയമ ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കുന്നു

കാസർകോട്: (www.kasargodvartha.com 30.09.2021) അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ നിയമസേവന അതോറിറ്റിയും ഹോസൂർഗ്, കാസർകോട് നിയമസേവന കമിറ്റിയും സംയുക്തമായി ഒക്ടോബർ രണ്ട് മുതൽ നവംബർ 14 വരെ ജില്ലയിലുടനീളം 45 നാൾ നീണ്ടുനിൽക്കുന്ന നിയമ ബോധവൽക്കരണ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർകോട് ജില്ലയുടെ ചുമതല വഹിക്കുന്ന ഹൈകോടതി ജഡ്‌ജ്‌ ജസ്റ്റിസ് മേരി ജോസഫ് ഒക്ടോബർ രണ്ടിന് പരിപാടി ഉദ്‌ഘാടനം ചെയ്യും.

ജില്ലാ പ്രിൻസിപൽ സെഷൻസ് ജഡ്ജ് പി വി ബാലകൃഷ്ണൻ, കലക്ടർ സ്വാഗത് ഭണ്ഡാരി രൺവീർചന്ദ് തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

ഒക്ടോബർ രണ്ട് മുതൽ 45 നാൾ നീണ്ടുനിൽക്കുന്ന നിയമ ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കുന്നു

ഒക്ടോബർ നാല് മുതൽ ജില്ലയിലെ പൊലീസ്, എക്സൈസ്, ഫോറസ്റ്റ് ഓഫീസർമാർക്കായും ഏഴ് മുതൽ ഒമ്പത് വരെ സാമൂഹികനീതി വകുപ്പും തൊഴിൽ വകുപ്പും പൊലീസുമായി ചേർന്ന് അതിഥി തൊഴിലാളികളുടെ ക്യാമ്പ് സന്ദർശിച്ചു നിയമ ബോധവൽക്കരണ ക്ലാസ് നടത്തും. ഒക്ടോബർ 10ന് മാനസികാരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കും. ഒക്ടോബർ 11ന് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ബോധവത്കരണ ക്ലാസ് നടത്തും.

12 മുതൽ 18 വരെ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ വിദ്യാർഥികൾക്ക് ആദരവും നിയമ ബോധവൽക്കരണ ക്ലാസും നൽകും. 16 മുതൽ 28 വരെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സന്ദർശിച്ചു ഭിന്നശേഷിക്കാരുടെ പട്ടിക ശേഖരിക്കുകയും അവർക്കാവശ്യമായ നിയമ ബോധവൽക്കരണം

നൽകുകയും ചെയ്യും. 29 മുതൽ 31 വരെ ജുഡീഷ്യൽ ഓഫീസർമാർ സാമൂഹ്യനീതി വകുപ്പുമായി സഹകരിച്ച് വിവിധ ജയിലുകൾ സന്ദർശിച്ച് തടവുകാരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കും. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായുള്ള വിവിധ നിയമ പരിരക്ഷയെ കുറിച്ച് ക്ലാസെടുക്കും.

നവംബർ രണ്ടിന് വിവിധ ആദിവാസി കോളനികൾ സന്ദർശിക്കും. മൂന്ന്, നാല് തീയതികളിൽ ഇലക്ട്രിസിറ്റി, വാടെർ അതോറിറ്റി ഓഫീസുകൾ സന്ദർശിച്ചു സ്ഥിര ലോക് അദാലത്തിനെക്കുറിച്ച് ലഘുലേഖ വിതരണം

ചെയ്‌ത് ക്ലാസ് സംഘടിപ്പിക്കും. നവംബർ അഞ്ചിന് ഉപഭോക്ത നിയമങ്ങളെക്കുറിച്ച് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ക്ലാസ് നൽകും. ജില്ലയിൽ കോവിഡ് 19 മഹാമാരി മൂലം ജീവൻ നഷ്ടപ്പെട്ട കുടുംബങ്ങളെ സന്ദർശിച്ചു ആറ്, ഏഴ് തീയതികളിൽ അവർക്കാവശ്യമായ നിയമസഹായം നൽകും. എട്ടിന് അസംഘടിത മേഖലയിലെ തൊഴിലാളികളെ സന്ദർശിച്ചു ക്ലാസ് നൽകും. നവംബർ 11 മുതൽ 13 വരെ ജില്ലയിലെ ചിൽഡ്രൻസ് ഹോം, ജെ ജെ ഹോം എന്നിവ സന്ദർശിച്ചു കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച അവലോകനം നടത്തും.

വാർത്താസമ്മേളനത്തിൽ ജില്ലാ പ്രിൻസിപൽ സെഷൻസ് ജഡ്ജ് പി വി ബാലകൃഷ്ണൻ, സബ് ജഡ്‌ജ്‌ ശുഹൈബ് എം, സ്പെഷ്യൽ ജഡ്‌ജ്‌ സി സുരേഷ് കുമാർ, എം എ സി ടി ജഡ്‌ജ്‌ സുനിത കെ പി, സെക്ഷൻ ഓഫീസർ ദിനേശ് കെ എന്നിവർ സംബന്ധിച്ചു.

Keywords:  Kerala, News, Kasaragod, Programme, Study class, Class, Law, Rules, Organizes legal awareness programs from October two.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia