city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് സ്ഥിരീകരിച്ച പോലീസുകാരെ തിരിഞ്ഞുനോക്കാത്ത സർക്കാറിൽ സാധാരണ ജനങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ലെന്ന് എൻ എ നെല്ലിക്കുന്ന്

കാസർകോട്: (www.kasargodvartha.com 04.10.2020) കോവിഡ് 19 സ്ഥിരീകരിച്ച പോലീസുകാരെ തിരിഞ്ഞുനോക്കാത്ത സർക്കാറിൽ സാധാരണ ജനങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ലെന്ന് എൻ എ നെല്ലിക്കുന്ന് എം എൽ എ പറഞ്ഞു. കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ 20 പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഇതുവരെ സർക്കാറിൻ്റെ ഇമേജ് വർധിപ്പിക്കാൻ സർവ്വതും മറന്ന് പ്രവർത്തിച്ച ഇവരെ ഇപ്പോൾ അധികാരികൾക്ക് വേണ്ട.

കോവിഡ് സ്ഥിരീകരിച്ച പോലീസുകാരെ തിരിഞ്ഞുനോക്കാത്ത സർക്കാറിൽ സാധാരണ ജനങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ലെന്ന് എൻ എ നെല്ലിക്കുന്ന്


ഐസോലേഷൻ സൗകര്യമില്ലാതെ പോലീസ് സ്റ്റേഷനിലെ തറയിൽ രാവും പകലും കഴിച്ചു കൂട്ടുകയാണ് ഇവർ. കോവിഡിൻ്റെ പേരിൽ ഒരാൾക്ക് പോലും വിഷമിക്കേണ്ടി വരില്ലെന്നാണ് മുഖ്യമന്ത്രി ഓരോ ദിവസവും പറയുന്നത്. അങ്ങനെ പറയാൻ സർക്കാറിൻ്റെ ധൈര്യം പോലീസിൻ്റെ കഠിനാധ്വാനമാണ്. ആ പോലീസ് കോവിഡ് പിടിപെട്ട് തളരുമ്പോൾ സഹായിക്കാൻ കഴിയാത്ത സർക്കാറിൽ എന്ത് പ്രതീക്ഷയാണ് സാധാരണ ജനങ്ങൾ വെച്ചു പുലർത്തേണ്ടത്.

കോവിഡ് പോസിറ്റീവായ കാസർകോട് ടൗൺ സ്റ്റേഷനിലെ പോലീസുകാർക്ക് മതിയായ ചികിത്സയും മറ്റു സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ ആവശ്യപ്പെട്ടു.

Keywords:  Kerala, News, Kasaragod, Police, Police-station, COVID-19, Corona, Government, Pinarayi-Vijayan, N.A.Nellikunnu, MLA, Ordinary people have no hope in government that does not look back on COVID confirmed policemen: NA Nellikunnu.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia