MLA 's letter to CM | കെഎസ്ആർടിസി ജില്ലാ ഓഫീസ് കാസർകോട്ട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള ഉത്തരവ്: തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ എ നെല്ലിക്കുന്ന് എംഎൽഎ മുഖ്യമന്ത്രിക്ക് കത്തയച്ചു
May 28, 2022, 21:10 IST
കാസർകോട്: (www.kasaragodvartha.com) കെഎസ്ആർടിസി ജില്ലാ ഓഫീസ് കാസർകോട്ട് നിന്ന് കാഞ്ഞങ്ങാട് സബ് ഡിപോയിലേക്ക് മാറ്റാനുള്ള ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ എ നെല്ലിക്കുന്ന് എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പുതിയ തീരുമാനത്തോടെ കാസർകോട് ഡിപോയിൽ ക്യാഷ് കൗണ്ടറും സർവീസ് ഓപറേറ്റിംഗ് സെന്ററും മാത്രമായി ഓഫീസ് പ്രവർത്തനം ചുരുങ്ങുമെന്ന് എംഎൽഎ പറഞ്ഞു.
അന്തർ സംസ്ഥാന സർവീസ് ഓടിക്കുന്ന ഏറ്റവും കൂടുതൽ ബസ് സർവീസുകൾ ഉള്ള ഡിപോയാണ് കാസർകോട്. വിദ്യാർഥികളുടെ കൺസഷൻ കാർഡ് അപേക്ഷ നൽകൽ, കാർഡ് സ്വീകരിക്കൽ, ജീവനക്കാരുടെ ഓഫീസ് സംബന്ധമായ കാര്യങ്ങൾക്കെല്ലാം ചെമ്മട്ടം വയൽ സബ് ഡിപോയിൽ എത്തണം. പോക്കുവരവിന് ആവശ്യമായ ബസ് സൗകര്യം ഇല്ലാത്തത് ഇതെല്ലാം ദുഷ്കരമാകും. കാസർകോട് ഭാഗത്ത് നിന്ന് നേരിട്ട് ചെമ്മട്ടം വയൽ ഡിപോയിലേക്ക് ബസ് സർവീസ് ഇല്ല.
കാസർകോട്ടെ കെഎസ്ആർടിസി കെട്ടിടത്തിന് വാണിജ്യ സാധ്യത കൂടുതലാണെന്നും കാഞ്ഞങ്ങാട്ടെ കെട്ടിടത്തിന് അതില്ലെന്നുമാണ് ഉന്നതാധികൃതർ പറയുന്നത്. കാസർകോട് കെഎസ്ആർടിസി കോംപ്ലക്സിൽ താഴത്തെ നിലയും ഒന്നാം നിലയുമായി 66 കടമുറികൾ ഉണ്ട്. ഒന്നാം നിലയിൽ 16000 ച.അടി വിസ്തീർണമുള്ള നാല് ഹോൾ ഒഴിഞ്ഞുകിടക്കുന്നു. രണ്ടാം നിലയിലാണ് ജില്ലാ ഓഫീസ്, ട്രെയിനിംഗ് റൂം, വിശ്രമമുറി ഉൾപെടെയുള്ളത്. ഇതെല്ലാം വാണിജ്യ ആവശ്യത്തിന് കൊടുത്ത് വരുമാനം വർധിപ്പിക്കുകയെന്നതാണ് ജില്ലാ ഓഫീസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
എന്നാൽ അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ നഗരസഭ കെട്ടിട നമ്പർ ഉൾപെടെ നൽകാത്തത് വാണിജ്യ ആവശ്യത്തിന് ഇത് അനുവദിക്കുന്നത് തടസമാകും. അഗ്നിസുരക്ഷാ സംവിധാനങ്ങൾക്ക് ഒന്നരക്കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. കച്ചവടം അനുദിനം മോശമായിക്കൊണ്ടിരിക്കുന്നതിനാൽ ലീസിനും വാടകയ്ക്കും മുറികളെടുത്തവർ താക്കോൽ തിരിച്ചേൽപ്പിക്കാൻ ഒരുങ്ങി നിൽക്കുന്നതും ഇത്തരുണത്തിൽ കണക്കിലെടുക്കേണ്ടതുണ്ട്.
ചെമ്മട്ടം വയൽ കെഎസ്ആർടിസി സബ് ഡിപോയും ഓഫീസും നഗരസഭ ലീസിന് നൽകിയ സ്ഥലത്ത് പണിതതാണ്. കാസർകോട്ടെ കോംപ്ലക്സാകട്ടെ കെഎസ്ആർടിസിയുടെ സ്വന്തം സ്ഥലത്ത് പണിതതും.
എൻഡോസൾഫാൻ ഇരകൾ ഏറ്റവും കൂടുതൽ ഉള്ള മേഖലയാണ് കാസർകോട്, മഞ്ചേശ്വരം താലൂകുകൾ. സിവിൽ സ്റ്റേഷനിലടക്കം ധാരാളം ഉദ്യോഗസ്ഥർ ജോലിചെയ്യുന്നത് കാസർകോട് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമാണ്.. ഇത്തരം സാഹചര്യത്തിൽ അസംഭവ്യമായ വാണിജ്യ സാധ്യതയുടെ പേരിൽ കെഎസ്ആർടിസിയുടെ ജില്ലാ ആസ്ഥാനം കാസർകോട്ട് നിന്ന് മാറ്റുന്നതിന് നയീകരണമില്ലെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും എൻ എ നെല്ലിക്കുന്ന് കത്തിൽ ആവശ്യപ്പെട്ടു.

Keywords: News, Kerala, Kasaragod, Top-Headlines, MLA, N.A.Nellikunnu, Minister, Pinarayi-Vijayan, KSRTC, Kanhangad, Order to shift KSRTC district office: NA Nellikunnu MLA writes letter to CM seeking reversal of decision.
< !- START disable copy paste -->