city-gold-ad-for-blogger

കനത്ത മഴ തുടരും; കാസർകോട്ട് ചൊവ്വയും ബുധനും ഓറഞ്ച് അലേർട് പ്രഖ്യാപിച്ചു; 14 മുതൽ 16 വരെ യെലോ അലേർട്; ജാഗ്രതാ നിർദേശം

കാസർകോട്: (www.kasargodvartha.com 12.10.2021) സംസ്ഥാനത്ത് കനത്തമഴ തുടരുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കാസർകോട്ട് ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഓറഞ്ച് അലേർടും ഒക്ടോബർ 14 മുതൽ 16 വരെ യെലോ അലേർടും പ്രഖ്യാപിച്ചു.
< !- START disable copy paste -->
കനത്ത മഴ തുടരും; കാസർകോട്ട് ചൊവ്വയും ബുധനും ഓറഞ്ച് അലേർട് പ്രഖ്യാപിച്ചു; 14 മുതൽ 16 വരെ യെലോ അലേർട്; ജാഗ്രതാ നിർദേശം

ഓറഞ്ച് അലേർട് പ്രഖ്യാപിച്ചതിനാൽ അതീവ ജാഗ്രത പാലിക്കാൻ കലക്ടർ സ്വാഗത് ഭണ്ഡാരി രൺവീർ ചന്ദ് നിർദേശം നൽകി. ജില്ലയിൽ നിലവിൽ നാശനഷ്ടങ്ങളൊന്നും റിപോർട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

കേന്ദ്ര ജല കമീഷൻ കേരളം ഉൾപെടെ മൂന്ന് സംസ്ഥാനങ്ങൾക്ക് പ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അടിയന്തര ആവശ്യങ്ങൾക്ക് ജില്ലാ കൺട്രോൾ റൂമുമായി 04994 257700 എന്ന നമ്പറിൽ ബന്ധപ്പെടുക.



Keywords:  Kasaragod, News, Kerala, Rain, ALERT, District Collector, Top-Headlines, State, River, Orange alert in Kasaragod on Tuesday and Wednesday.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia