city-gold-ad-for-blogger

ഭിന്നശേഷിക്കാർക്ക് കോവിഡ് വാക്സിനേഷന് അവസരം; കാഞ്ഞങ്ങാട് നഗരസഭയിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.06.2021) നഗരസഭയിലെ ഭിന്നശേഷി കിടപ്പു രോഗികൾക്ക് കോവിഡ് വാക്‌സിനേഷൻ ലഭ്യമാക്കുന്നതിനായി ഹെൽപ് ഡെസ്ക് ആരംഭിച്ചു. 18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കുന്നത്. സാമൂഹ്യ നീതി വകുപ്പ് മുഖേന തയ്യാറാക്കിയ പട്ടിക പ്രകാരം ഓരോ ഗുണഭോക്താവിനെയും ഫോൺ മുഖാന്തരം ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത്.
                                                                     
ഭിന്നശേഷിക്കാർക്ക് കോവിഡ് വാക്സിനേഷന് അവസരം; കാഞ്ഞങ്ങാട് നഗരസഭയിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു

ഇതിനായുള്ള ഹെൽപ് ഡെസ്ക് പ്രവർത്തനം രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയായിരിക്കും. വാക്സിൻ ലഭിക്കാൻ ഭിന്നശേഷി തെളിയിക്കുന്ന മെഡികൽ ബോർഡ് സെർടിഫികറ്റും ആധാറും രജിസ്ട്രേഷൻ സമയം കൈയ്യിൽ വെക്കണം. അതിന്റെ പകർപ് വാട്സ്ആപ് വഴി അയച്ചു നൽകണം. വാട്സ്ആപ് നമ്പർ: 9526025362. 

വാട്സ്ആപ് സൗകര്യം ഇല്ലാത്തവരാണെങ്കിൽ വാർഡ് കൗൺസിലർമാർ വഴി വിവരങ്ങൾ ശേഖരിക്കും. നഗരസഭ തല രജിസ്ട്രേഷൻ ചെയർപേഴ്സൻ കെ വി സുജാത ഉദ്ഘാടനം ചെയ്തു. സെക്രടറി എം കെ ഗിരീഷ് സ്വാഗതം പറഞ്ഞു.

Keywords: Kasaragod, Kanhangad, Kerala, COVID-19,  Vaccinations, Kanhangad-Municipality, Registration, Opportunity for covid vaccination for people with disabilities; Help desk started in Kanhangad municipality
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia