city-gold-ad-for-blogger

ഓപ്പറേഷന്‍ കുബേരയുടെ രണ്ടാംഘട്ടം സര്‍ക്കാര്‍ ചെണ്ടകൊട്ടി അറിയിച്ചു; ബ്ലേഡുകാര്‍ രേഖകളുമായി മുങ്ങി

കാസര്‍കോട്: (www.kasargodvartha.com 25/06/2015) സംസ്ഥാനത്തെ ബ്ലേഡ് മാഫിയാ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ഓപ്പറേഷന്‍ കുബേര എന്ന പദ്ധതിയുടെ രണ്ടാംഘട്ടം സര്‍ക്കാര്‍ ചെണ്ടകൊട്ടി അറിയിച്ചത് ബ്ലേഡുകാര്‍ക്ക് അനുഗ്രഹമായി. ഏത് സമയവും റെയ്ഡ് വരാമെന്ന് ഉറപ്പാക്കിയ ചെറുതും വലുതുമായ ബ്ലേഡ് ഇടപാടുകാര്‍ രേഖകള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇതോടെ ബ്ലേഡ് ഇടപാടുകാര്‍ക്കെതിരായ രണ്ടാംഘട്ട നടപടികള്‍ വേണ്ടെത്ര ഫലം കാണുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

കാസര്‍കോട് ജില്ലയിലെ കൊള്ളപ്പലിശക്കാര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പോലീസിന് പിടികൊടുക്കാതെ ഇവര്‍ വഴുതി മാറുകയാണ്. ബുധനാഴ്ച നീലേശ്വരത്തെ പ്രമുഖ ബ്ലേഡുകാരന്റെ ബാര്‍ബര്‍ ഷോപ്പിലും വീട്ടിലും പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഇടപാട് തെളിയിക്കുന്ന യാതൊരു രേഖകളും കിട്ടിയില്ല. തമിഴ്‌നാട് സ്വദേശിയായ ഈ ബ്ലേഡ് ഇടപാടുകാരന്‍ സ്വത്തിന്റെ ആധാരവും ബ്ലാങ്ക് ചെക്കുകളും ഈടായി വാങ്ങി വന്‍ പലിശയ്ക്ക് വര്‍ഷങ്ങളായി ആവശ്യക്കാര്‍ക്ക് പണം വായ്പ നല്‍കിവരികയാണ്.

ഓപ്പറേഷന്‍ കുബേരയുടെ ഒന്നാം ഘട്ടില്‍ ഇയാളുടെ വീട്ടില്‍നിന്നും പോലീസ് റെയ്ഡ് നടത്തി രേഖകള്‍ പിടികൂടുകയും കേസെടുക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ ബ്ലേഡുകാരന്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയാണ് ഉണ്ടായത്. ബ്ലേഡുകാര്‍ക്കെതിരെ അന്ന് സര്‍ക്കാര്‍ നടപടി ആരംഭിച്ചപ്പോള്‍ ഓപ്പറേഷന്‍ കുബേരയെകുറിച്ച് പ്രഖ്യാപിച്ചിരുന്നില്ല. നടപടി തുടങ്ങിയശേഷമാണ് ഓപ്പറേഷന്‍ കുബേര നടപ്പാക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചത്.

എന്നാല്‍ ഇത്തവണ ഏറെകൊട്ടിഘോഷിച്ചാണ് ഓപ്പറേഷന്‍ കുബേരയുടെ രണ്ടാംഘട്ടം പ്രഖ്യാപിച്ചത് എന്നതിനാല്‍ ബ്ലേഡുകാരെല്ലാം തങ്ങളുടെ നില ഭദ്രമാക്കാനുള്ള മുന്‍കരുതലും കൈകൊള്ളുകയായിരുന്നു. ജില്ലയിലെ മറ്റുചില ഭാഗങ്ങളിലും ബ്ലേഡ് ഇടപാട്‌കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടന്നെങ്കിലും ഇതുവരെ രേഖകളൊന്നും കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. അതേസമയം ബ്ലേഡ് ഇടപാടില്‍ ഏര്‍പെടുന്നവരുടെ പേര് വിവരങ്ങളും വിലാസങ്ങളും പോലീസ് രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ച് സംസ്ഥാന ആഭ്യന്തരവകുപ്പിന് നല്‍കിവരുന്നുണ്ട്. ജില്ലയിലെ ചില ജ്വല്ലറി ഉടമകളും ബ്ലേഡ് വ്യാപാരം നടത്തുന്നുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഓപ്പറേഷന്‍ കുബേരയുടെ രണ്ടാംഘട്ടം സര്‍ക്കാര്‍ ചെണ്ടകൊട്ടി അറിയിച്ചു; ബ്ലേഡുകാര്‍ രേഖകളുമായി മുങ്ങി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Blade mafia, Operation Kubera, Documents, Police, Investigation.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia