Hawala | കാഞ്ഞങ്ങാട്ട് വീണ്ടും ഹവാല വേട്ട; ബൈകില്‍ കൊണ്ടു പോകുകയായിരുന്ന 8 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി
കാഞ്ഞങ്ങാട്: (www.kasargodvartha.com) ഓപറേഷന് ക്ലീന്‍ ജില്ലയില്‍ കുടുങ്ങിയത് നിരവധി പേര്. കാഞ്ഞങ്ങാട്ട് വീണ്ടും പൊലീസിന്റെ ഹവാല വേട്ട. ബൈകില്‍ നിന്നും എട്ട് ലക്ഷം രൂപയുടെ കുഴല്പണമാണ് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ഓപറേഷന് ക്ലീന്‍ കാസര്‍കോടിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കുഴല്‍പണം പിടികൂടിയത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന് നായരുടെയും ഇന്‍സ്പെക്ടര്‍ കെ പി ഷൈനിന്റെയും നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ കുശാല്‍ നഗര്‍ റയില്‍വേ ഗേറ്റിന് സമീപംവെച്ച് നടത്തിയ പരിശോധനയിലാണ് കെ എല്‍ 14 വൈ 2798 നമ്പര്‍ ബൈകില്‍ നിന്നുമാണ് എട്ട് ലക്ഷം രൂപയുടെ കുഴല്‍പണവുമായി കാസര്‍കോട് പൊലീസ് സ്റ്റേഷന് പരിധിയിലെ മുഹമ്മദ് ശാഫി( 45 ) എന്നയാളെ അറസ്റ്റ് ചെയ്തത്.
പൊലീസ് സംഘത്തില്‍ ഉദ്യോഗസ്ഥരായ അബൂബക്കര്‍ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ് എന്നിവരും ഉണ്ടായിരുന്നു.
Keywords: News, Kerala, Kerala-News, Hawala Cash, Operation Clean Kasaragod, Money Seized, Top-Headlines, Vaibhav Saxena IPS, Malayalam-News, Kanhagad, Operation Clean Kasaragod: 8 Lakh Hawala Money Seized.








