സ്‌നേഹ ദീപത്തിന്റെ കൈയൊപ്പ് ചാര്‍ത്തി കള്ളാര്‍ കുറുമാണം കോളനിയില്‍ ടെലിവിഷന്‍ എത്തി; ഊരിലെ കുട്ടികള്‍ക്ക് ടി വി നല്‍കിയത് സി ഐ
Jun 28, 2020, 21:10 IST
സുധീഷ് പുങ്ങംചാല്‍
രാജപുരം: (www.kasargodvartha.com 28.06.2020) ജില്ലയുടെ സാംസ്‌കാരിക കേന്ദ്രം എന്നറിയപ്പെടുന്ന നീലീശ്വരത്തെ സ്‌നേഹദീപം ട്രസ്റ്റ് പ്രവര്‍ത്തകര്‍ കൈകോര്‍ത്തപ്പോള്‍ കള്ളാര്‍ ഗ്രാമ പഞ്ചയാത്തിലെ കുറുമാണം പാറ കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് വഴിയൊരുങ്ങി. പഞ്ചയാത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍പ്പെട്ട മലമുകളിലെ പാറ കോളനി എന്നറിയപ്പെടുന്ന കുറുമാണത്ത് എട്ട് കുടുംബങ്ങളിലെ പത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍ക്കാരിന്റെ ഓണ്‍ ലൈന്‍ സംവിധാനം സാധ്യമാക്കാന്‍ നീലീശ്വരത്തെ സ്‌നേഹ ദീപം പ്രവര്‍ത്തകര്‍ കൈകോര്‍ത്തത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ എല്‍. ഇ. ഡി. ടെലിവിഷനും ഡി. ടി. എച് കണക്ഷനുമായി എത്തിയ സ്‌നേഹ ദീപം പ്രവര്‍ത്തകര്‍ രാജപുരം സി. ഐ. രഞ്ജിത്ത് രവീന്ദ്രന്റെ സാനിധ്യത്തില്‍ ടി.വി. കുറുമാണം ഊരിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടന്ന ലളിതമായ ചടങ്ങില്‍ കുറുമാണം ഊരിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ചും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെ കുറിച്ചും വിവരിച്ച സി. ഐ. രഞ്ജിത്ത് രവീന്ദ്രന്‍ മറ്റുള്ളവര്‍ക്ക് മാതൃക യാക്കുവന്ന തരത്തില്‍ ഊരിലെ കുട്ടികള്‍ പഠിച്ചു മുന്നേറണമെന്നും ആരുടെയും മുന്നില്‍ തലകുനിച്ചു നില്‍കാതെ ഉന്നതങ്ങളില്‍ എത്തണമെന്നും വിദ്യര്‍ത്ഥികളോട് പറഞ്ഞു.
ഊരിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സംബന്ധമായ ഏത് തരത്തിലുള്ള സഹായവും പോലീസിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കാമെന്നും രാജപുരം സി. ഐ. രഞ്ജിത്ത് രവീന്ദ്രന്‍ പറഞ്ഞു.ചടങ്ങില്‍ സ്‌നേഹദീപം ട്രസ്റ്റ് പ്രസിഡന്റ് സുരേഷ് വൈറ്റ് ലില്ലി അധ്യക്ഷത വഹിച്ചു.
ആദി വാസിഫോറം ജില്ലാ പ്രസിഡന്റ് കെ. ടി. രാമചന്ദ്രന്‍, പാരമ്പര്യ വൈദ്യന്‍ ഉമേഷ് മുടന്തേന്‍പാറ. ബിജു നീലേശ്വരം, സന്തോഷ് ഒഴിഞ്ഞ വളപ്പ്, പ്രമോദ് ചിറപ്പുറം,രാഘവന്‍ അടുക്കം,ബാബു ചീരോല്‍, ഊര് മൂപ്പന്‍ രാമന്‍,മുന്‍ പഞ്ചായത്ത് മെമ്പര്‍ ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.
രതീഷ് കുറു മാണം സ്വാഗതവും ധന്യ നന്ദിയും പറഞ്ഞു. ഏഴാം ക്ലാസ് മുതല്‍ പ്ലസ് വണ്‍ വരെയുള്ള കുട്ടികളാണ് കുറുമാണം പാറ കോളനിയില്‍ ഓണ്‍ലൈന്‍ പഠനം എന്തെന്നോ ഏതെന്നോ അറിയാതെ കഴിഞ്ഞിരുന്നത്.ഓണ്‍ലൈന്‍ പഠനം അടഞ്ഞ അദ്ധ്യായമായി മാറിയരാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഈ വിദ്യാര്‍ത്ഥികളെ കുറിച്ചും കോളനിയിലെ അടിസ്ഥാന പ്രശ്‌നങ്ങളെ കുറിച്ചും കാസര്‍കോട് വാര്‍ത്ത റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നീലീശ്വരത്തെ സ്‌നേഹ ദീപം ട്രസ്റ്റ് ഇവരെ സഹായിക്കാന്‍ കൈകോര്‍ത്തത്. ഓണ്‍ലൈന്‍ പഠനംഎന്തെന്നോ അറിയാതെ മലമുകളിലെ പാറ കൂട്ടങ്ങള്‍ക്കിടയില്‍ കഴിയുമ്പോഴും എന്നെങ്കിലും തങ്ങളുടെ ദുരിത ത്തിന് പരിഹാരം ഉണ്ടാകുമെന്ന ആശ്വാസത്തില്‍ കഴിയുമ്പോഴാണ് സ്വാന്തനമായി സ്‌നേഹ ദീപം പ്രവര്‍ത്തകര്‍ എത്തിയത്. നിര്‍ദ്ധന കുടുംബത്തിലെ രണ്ട് വൃദ്ധ മാതാപിതാക്കള്‍ക്ക് ഭക്ഷണ സാധനങ്ങളും ബെഡ് ഷീറ്റുകളും സ്‌നേഹ ദീപം പ്രവര്‍ത്തകര്‍ ഇതോടൊപ്പം നല്‍കി.
പാറ കൂട്ടങ്ങള്‍ക്കു മുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് തൊട്ടു താഴെ പ്രവര്‍ത്തിക്കുന്ന വന്‍കിട കരിങ്കല്‍ക്വാറി ഇപ്പോള്‍ ഭീഷണി യായി മാറിയിട്ടുണ്ട്. ഇത് കാണിച്ചു കോളനിയിലെ രതീഷ് തങ്ങള്‍ക്ക് ടെലി വിഷന്‍ സമ്മാനിക്കാനെത്തിയ സി. ഐ. ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പാറമടയിലെ മഴവെള്ളം റോഡ് വഴി ഒഴുക്കി വിടുന്നത് കുറു മാണം കോളനിയില്‍ ദുരിതം വിതയ്ക്കാന്‍ ഇടവരുത്തുന്നു എന്ന് കാണിച്ചാണ് പരാതി.പരാതിയുമായി ബന്ധപ്പെട്ടു അന്വേഷണം നടത്തി ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് രാജപുരം സി. ഐ. രഞ്ജിത്ത് രവീന്ദ്രന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Kasaragod, Rajapuram, Kerala, News, Helping hands, Student, Online study facility arranged by CI for Kallar Kurumanam colony students