city-gold-ad-for-blogger

Investment Scam | ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ്; കാഞ്ഞങ്ങാട്ട് യുവാവില്‍ നിന്നും 55 ലക്ഷം കവര്‍ന്നതായി പരാതി

കാഞ്ഞങ്ങാട്: (www.kasargodvartha.com) ഓണ്‍ലൈന്‍ നിക്ഷേപതട്ടിപ്പ് സംഘം കാഞ്ഞങ്ങാട് സ്വദേശിയില്‍ നിന്നും അരകോടി രൂപ കവര്‍ന്നതായി പരാതി. ഇരട്ടിലാഭം വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തതെന്നാണ് പരാതി. തോയമ്മലിലെ അംബികാ കൃപയില്‍ ഭാസ്‌കര ഹെഗ് ഡെയുടെ മകന്‍ ബി സുജിതിന്റെ(34) 55 ലക്ഷം രൂപയാണ് തട്ടിയത്.
       
Investment Scam | ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ്; കാഞ്ഞങ്ങാട്ട് യുവാവില്‍ നിന്നും 55 ലക്ഷം കവര്‍ന്നതായി പരാതി

പരാതിയില്‍ പറയുന്നത്: ഇക്കഴിഞ്ഞ ഏപ്രില്‍ 17 മുതല്‍ മെയ് അഞ്ച് വരെയുള്ള കാലയളവില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ഇരട്ടിലാഭം നല്‍കുമെന്ന് കാണിച്ച് സുജിതിന്റെ വാട്‌സ് ആപിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും ടെലിഗ്രാമിലേക്കും സന്ദേശം വന്നിരുന്നു. ഇത് വിശ്വസിച്ച സുജിത് അജ്ഞാതന്‍ നല്‍കിയ ബാങ്ക് അകൗണ്ടിലേക്ക് പണം അയച്ച് കൊടുക്കുകയായിരുന്നു.

സുജിതിന്റെ അകൗണ്ടിലേക്ക് നിക്ഷേപിച്ച തുകയുടെ ഇരട്ടി തുക വരുമെന്ന് അജ്ഞാതന്‍ വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ ഇരട്ടിലാഭം കിട്ടിയില്ലെന്ന് മാത്രമല്ല നിക്ഷേപിച്ചതുക പോലും നഷ്ടമായി. ഇതേ തുടര്‍ന്ന് സുജിത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള നിക്ഷേപത്തിന് ഇരട്ടി തുക വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും അരകോടിരൂപ തട്ടിയെടുത്തെന്നാണ് പരാതി.
      
Investment Scam | ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ്; കാഞ്ഞങ്ങാട്ട് യുവാവില്‍ നിന്നും 55 ലക്ഷം കവര്‍ന്നതായി പരാതി

55 ലക്ഷം രൂപയാണ് യുവാവില്‍ നിന്നും അജ്ഞാതര്‍ തട്ടിയെടുത്തത്. വാട്‌സ് ആപിലും ഇന്‍സ്റ്റഗ്രാമിലും ടെലഗ്രാമിലൂടെയും ഡിപോസിറ്റ് ചെയ്യുന്ന പണത്തിന്റെ ഇരട്ടിതുക നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാളെ തട്ടിപ്പിനിരയാക്കിയത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 17 മുതല്‍ മെയ് ഒന്നുവരെയുള്ള കാലയളവില്‍ വിവിധ ബാങ്ക് അകൗണ്ടുകള്‍ വഴിയാണ് ഇയാള്‍ പണം നിക്ഷേപിച്ചത്. പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Keywords: Kerala News, Kasaragod News, Crime News, Online Investment Scam, Investment Scam, Online Investment Scam; Complaint that 55 lakhs was stolen from Kanhangad native.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia