കളക്ടര്‍ ഇടപെട്ടു: ഇനി ഈ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങില്ല
Jul 10, 2020, 15:49 IST
കാസര്‍കോട്: (www.kasargodvartha.com 10.07.2020) സാര്‍, മൂന്നാഴ്ച്ചയായി കേബിള്‍ ഇല്ലാതെ ഞങ്ങള്‍ക്ക്് ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ പറ്റുന്നില്ല. കുറേ പറഞ്ഞിട്ടും കേബിള്‍ നന്നാക്കാന്‍ ആരും വന്നില്ല. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ രാത്രി ഏഴ് മണിയാകും. അപ്പോഴേക്കും ഞങ്ങള്‍ക്ക് ഉറക്കം വരും.... ജൂലൈ ഒമ്പതിന് രാത്രി വൈകിയാണ് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ ഫോണിലേക്ക് എരിക്കുളത്തെ അനീഷയുടെ ആറിലും രണ്ടിലും പഠിക്കുന്ന കുട്ടികളുടെ വീഡിയോ സന്ദേശമെത്തിയത്.
കുട്ടികളുടെ സങ്കടം തിരിച്ചറിഞ്ഞ കളക്ടര്‍ കേബിള്‍ പുനസ്ഥാപിക്കാന്‍ അടിയന്തിരമായി ഇടപെടുകയായിരുന്നു. ജൂലൈ 10ന് രാവിലെ നേരം പുലര്‍ന്നപ്പോഴേക്കും എരിക്കുളത്തെ അനീഷയുടെ വീട്ടിലെ കേമ്പിള്‍ തകരാര്‍ പരിഹരിക്കാന്‍ അധികൃതരെത്തി. കേബിള്‍ ടി വി മേഖയിലെ ഷുക്കൂര്‍ കോളിക്കരയും പ്രമോദ് ചാളക്കടവുമാണ് ഇവരുടെ തകരാര്‍ പരിഹരിക്കാന്‍ മുന്‍കൈ എടുത്തത്. കേബിള്‍ തകരാറുകാരണം ആഴ്ചകളായി മുടങ്ങിയ ഓണ്‍ലൈന്‍ പഠനം വീണ്ടും തുടരാനായതിന്റെ സന്തോഷത്തിലാണ് അനീഷയും കുട്ടികളും.
Keywords: Kasaragod, Kerala, News, District Collector, Online class, Students, online classes of childrens