Onion Price | സംസ്ഥാനത്ത് ചെറിയ ഉള്ളിയുടേയും സവാളയുടെയും വില കുതിക്കുന്നു
തിരുവനന്തപുരം: (KasargodVartha) കേരളത്തില്‍ ചെറിയ ഉള്ളിയുടേയും സവാളയുടെയും വില കുതിച്ചുയരുന്നു. തെക്കന്‍ കേരളത്തില്‍ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില വരുന്നത്. സവാളയ്ക്ക് 70 രൂപ വരെയും ഉയര്‍ന്നു. ഉത്സവ നാളുകളില്‍ വില കുറയുമെന്ന് വ്യാപാരികള്‍ പറയുന്നു
സംസ്ഥാനത്തിന് പുറത്തും സവാളക്കും ഉള്ളിക്കും വില കുതിച്ചുയരുകയാണ്. രാജ്യത്ത് സവാളയുടെ വില കുത്തനെ കൂടുകയാണ്. പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വര്‍ധനയാണ് വിലയിലുണ്ടായത്. ഡെല്‍ഹിയില്‍ ഒരു കിലോ സവാളയ്ക്ക് എഴുപത് മുതല്‍ നൂറ് വരെയാണ് നിലവിലെ വില. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടപടികള്‍ തുടങ്ങിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.
ഡെല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ 70 രൂപയ്ക്ക് മുകളിലായിരുന്നു ഒരു കിലോ ഉള്ളിയ്ക്ക് വില. വരും ദിവസങ്ങളില്‍ വില നൂറ് രൂപയിലെത്തുമെന്ന് കച്ചവടക്കാര്‍ തന്നെ പറയുന്നു. ലഭിക്കുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞതും. വരുന്ന ഡിസംബര്‍ മാസം വരെ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന.
Keywords: News, Kerala, Top-Headlines, Traders, Onion, Price, Kerala, New Delhi, Business, Increased, Onion prices soaring in Kerala.