Accident | ഉപ്പളയിൽ പുറകോട്ടെടുത്ത കാറിനടിയിൽപെട്ട് ഒരു വയസുകാരന് ദാരുണാന്ത്യം
Nov 13, 2023, 12:16 IST
ഉപ്പള: (KasargodVartha) പുറകോട്ടെടുത്ത കാറിനടിയിൽപെട്ട് ഒരു വയസുകാരന് ദാരുണാന്ത്യം. ഉപ്പള സോങ്കാലിലെ കൊടങ്ക ഹൗസിൽ പ്രവാസിയായ നിസാർ - തസ്‌രീഫ ദമ്പതികളുടെ മകൻ മാശിതുൽ ജിശാൻ ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് 4.30 മണിയോടെയാണ് അപകടം. വീടിന്റെ പോർചിൽ നിന്ന് കാർ പുറകോട്ടെടുക്കുന്നതിനിടെയായിരുന്നു സംഭവം. കുട്ടിയുടെ പിതാവിന്റെ സഹോദരനാണ് വണ്ടി ഓടിച്ചിരുന്നതെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ മംഗ്ളൂറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ ബന്ധുവിന്റെ പരാതിയിൽ തൗസീഫ് (45) എന്നയാൾക്കെതിരെ ഐപിസി 403 എ (അശ്രദ്ധമായ നരഹത്യ) വകുപ്പ് പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

Keywords: Uppala, Kasargod, Kerala, Accident, Car, Mangalore, Police, Manjeshwaram, Died, Case, One-year-old boy died after being hit by car.
< !- START disable copy paste -->