Vande Bharat | ജൂലൈ 1ന് കൊച്ചുവേളിയിൽ നിന്ന് മംഗ്ളൂറിലേക്ക് പ്രത്യേക വന്ദേ ഭാരത് സർവീസ് നടത്തും; സമയക്രമം അറിയാം
എട്ട് കോചുകളുള്ള വന്ദേ ഭാരത് ട്രെയിനാണ് അനുവദിച്ചിരിക്കുന്നത്
കാസർകോട്: (KasaragodVartha) അധിക തിരക്ക് ഒഴിവാക്കുന്നതിന് ജൂലൈ ഒന്നിന് കൊച്ചുവേളിയിൽ നിന്ന് മംഗ്ളൂറിലേക്ക് പ്രത്യേക വന്ദേ ഭാരത് ട്രെയിൻ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. എട്ട് കോചുകളുള്ള വന്ദേ ഭാരത് ട്രെയിനാണ് അനുവദിച്ചിരിക്കുന്നത്.
ഒറ്റ ദിവസം ഒരൊറ്റ ദിശയിലേക്ക് മാത്രമായിരിക്കും സർവീസ്. ട്രെയിൻ നമ്പർ 06001 കൊച്ചുവേളി - മംഗ്ളുറു സെൻട്രൽ വന്ദേ ഭാരത് സ്പെഷൽ ജൂലൈ ഒന്നിന് (തിങ്കൾ) കൊച്ചുവേളിയിൽ നിന്ന് രാവിലെ 10.45 മണിക്ക് പുറപ്പെട്ട് അതേ ദിവസം രാത്രി 10 മണിക്ക് മംഗ്ളുറു സെൻട്രലിൽ എത്തിച്ചേരും.
സമയക്രമം:
(എത്തിച്ചേരുന്നത് / പുറപ്പെടുന്നത്)
കൊച്ചുവേളി - 10.45
കൊല്ലം ജംഗ്ഷൻ - 11.40/11.43
കോട്ടയം - 12.55/12.58
എറണാകുളം ടൗൺ - 14.02/14.05
തൃശൂർ - 15.20/15.23
ഷൊർണൂർ ജംഗ്ഷൻ - 16.15/16.20
തിരൂർ - 16.50/16.52
കോഴിക്കോട് - 17.32/17.35
കണ്ണൂർ - 18.47/18.50
കാസർകോട് - 20.32/20.34
മംഗ്ളുറു സെൻട്രൽ - 22.00