city-gold-ad-for-blogger

സീരിയല്‍ നടിക്കൊപ്പം നഗ്നചിത്രമെടുത്ത കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 27.03.2014)ഗള്‍ഫുകാരനായ യുവാവിനെ സീരിയല്‍ നടിക്കൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസില്‍ ബുധനാഴ്ച പിടിയിലായ ചെമ്മനാട്ടെ അബ്ദുല്‍ ഷാഹിലി (27)നെ കോടതി റിമാണ്ട് ചെയ്തു.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. 10 അംഗസംഘത്തിലെ ആറ് പേര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. നേരത്തെ ആലംപാടിയിലെ എ. സമീര്‍ (31), നെല്‍ക്കള കാപ്പിവളപ്പ് റോഡിലെ റിയാസ് എന്ന ഇല്യാസ് (34), വിദ്യാനഗര്‍ ചാലയിലെ മിസ്ബാഹ് (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെയും കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

സീരിയല്‍ നടിക്കൊപ്പം നഗ്നചിത്രമെടുത്ത കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
അബ്ദുല്‍ ഷാഹിൽ
ഗള്‍ഫുകാരനായ ചേരൂര്‍ പാണലത്തെ നസീബിനെയാണ് സംഘം സീരിയല്‍ നടിക്കൊപ്പം നഗ്‌നനാക്കി നിര്‍ത്തി ബ്ലാക്ക് മെയിലിംഗിലൂടെ 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. കേസിലെ മുഖ്യ സൂത്രധാരിയായ സീരിയല്‍ നടിയും കൂട്ടാളികളും മംഗലാപുരത്തേക്ക് കടന്നതായാണ് വിവരം. സംഘത്തിലെ സൂത്രധാരകന്‍ ദേളിയിലെ സമീറാണെന്ന് പോലീസ് വെളിപ്പെടുത്തി.

23ന് രാത്രി നുള്ളിപ്പാടിയിലെ ഹൈവേ കാസില്‍ ഹോട്ടല്‍ മുറിയില്‍ വെച്ചാണ് പാണലത്തെ ഗള്‍ഫുകാരനെ സംഘം സീരിയല്‍ നടിക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്. ഗള്‍ഫുകാരന്റെ സുഹൃത്ത് സമയോചിതമായി ഇടപെട്ട് പോലീസില്‍ വിവരം നല്‍കിയതാണ് പ്രതികള്‍കുടുങ്ങാനിടയായത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:  ടിപി കേസ്; പാര്‍ട്ടി അന്വേഷണം നടത്തിയത് ആരെന്ന് പറയില്ല: എസ്.ആര്‍.പി

Keywords:  One more arrested in black mail case, kasaragod, Kerala, arrest, case, Actor, complaint, Hotel, Photo, Remand, Abdul Shahil

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia