city-gold-ad-for-blogger

Onathappan | കേരളത്തിന്റെ സ്വന്തം 'ഓണത്തപ്പൻ'; ആരാണീ അതിഥി?

കൊച്ചി: (www.kasargodvartha.com) ഓണത്തിന്റെ സങ്കൽപങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പൻ. ഓണത്തപ്പനെ വരവേൽക്കാനാണ് പൂക്കളം ഒരുക്കുന്നതെന്നാണ് പറയുന്നത്. വീടുകളിൽ മണ്ണുകുഴച്ചുണ്ടാക്കിയെടുക്കുന്ന രൂപം ഓണപൂക്കളത്തിന് ഒപ്പം വെക്കാറുണ്ട്. ഇത് ഓണത്തപ്പനാണ് എന്നാണ് സങ്കൽപം. തൃക്കാക്കരയപ്പൻ എന്നും ഓണത്തപ്പനെ വിളിക്കുന്നു. എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയാണ് തൃക്കാക്കരയപ്പൻ. മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് തൃക്കാക്കരയിൽ വച്ചാണ് എന്നാണ് വിശ്വാസം.
                     
Onathappan | കേരളത്തിന്റെ സ്വന്തം 'ഓണത്തപ്പൻ'; ആരാണീ അതിഥി?


ഈ തൃക്കാക്കരയപ്പൻ വാമനൻ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ മാവേലി ആണെന്നാണ് ചിലർ വിശ്വസിക്കുന്നത്. എന്നാൽ ഇത് വാമനനാണെന്ന്‌ മറ്റൊരു കൂട്ടർ പറയുന്നു. എന്നാൽ തൃക്കാക്കര അമ്പലത്തിൽ ഉത്സവത്തിന് പോകാൻ കഴിയാത്തവർ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷങ്ങൾ നടത്തണമെന്ന് കേരള ചക്രവര്‍ത്തിയായ പെരുമാള്‍ കൽപിച്ചതിനെ തുടർന്നാണ് ഈ ആചാരം നിലവിൽ വന്നതെന്നാണ് മറ്റുചിലർ പറയുന്നത്.

വീട്ടുമുറ്റത്തോ ഇറയത്തോ ആണ് തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. കളിമണ്ണ് കൊണ്ടാണ് സാധാരണയായി തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. മരം കൊണ്ടും ഇത് നിർമിക്കാറുണ്ട്. ഇത് കാവി മുക്കി ചുവപ്പിക്കും. ഉത്രാട നാളിൽ അരിമാവ് അണിയിക്കുകയും ചെയ്യും. ചെറിയ പീഠത്തില്‍ ഇരുത്തി പൂക്കൾ കൊണ്ട് അലങ്കരിക്കാറുണ്ട്.

Keywords: Story of Onathappan, Kerala, Kochi, Ernakulam, News, Top-Headlines, Temple, Onam, Onam-Rituals.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia