ഓണസദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനുമുണ്ട് ചില ചിട്ടവട്ടങ്ങള്‍; അറിയാമോ?
കൊച്ചി: (www.kvartha.com 21.08.2020) കോവിഡ് കാലത്ത് അങ്ങനെയൊരു ഓണക്കാലം കൂടി കടന്നുവരുകയാണ്. എന്താലായും ഓണസദ്യ, അത് ലോക മലയാളികള്‍ക്ക് പ്രധാനമാണ്. ഓണസദ്യ പോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഓണപ്പൂക്കളവും. പൂക്കളമൊരുക്കാന്‍ അതത് പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കുന്ന നിലയുണ്ടാകണം. പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കള്‍ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നതിനാലാണിതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഓണസദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്. സദ്യ വിളമ്പിക്കഴിഞ്ഞാല്‍ ആദ്യം പരിപ്പ് കൂട്ടി ചോറ് കഴിക്കുകയാണ് ചെയ്യുന്നത്. പരിപ്പ് ഒഴിച്ച് ചോറ് കഴിക്കുമ്പോള്‍ കൂട്ടുകറിയും അവിയലും തോരനും ഒക്കെ വേണം ഒപ്പം കഴിക്കാന്‍. പരിപ്പ് ഒഴിച്ച് ചോറ് കഴിച്ചു കഴിഞ്ഞാല്‍ പിന്നെ സാമ്പാര്‍ ഒഴിച്ച് ചോറ് കഴിക്കണം. ആ സമയത്ത് സാമ്പാറിനൊപ്പം കഴിക്കാനുള്ളതാണ് മധുരക്കറിയും തൈര് ചേര്‍ത്ത കിച്ചടികളും. അതു കഴിഞ്ഞാല്‍ പായസം. പായസത്തിന്റെ മധുരം മാറി കിട്ടുന്നതിനു വേണ്ടിയാണ് നാരങ്ങാ അച്ചാര്‍.
പായസം കുടിച്ചു കഴിഞ്ഞാല്‍ അടുത്തത് പുളിശ്ശേരിയാണ്. മാങ്ങാ അച്ചാര്‍ കഴിക്കേണ്ടത് പുളിശ്ശേരിക്കൊപ്പമാണ്. ദഹനത്തിനായി ഓലനും കഴിക്കാം. അടുത്തതായി രസമാണ്, രസത്തിനൊപ്പം ഇഞ്ചിക്കറിയും കഴിക്കാം. സദ്യ ദഹിക്കുന്നതിനുള്ളതാണ് ഇത്. ഏറ്റവും അവസാനമായി കഴിക്കേണ്ടത് പച്ചമോരും പാവയ്ക്കാച്ചാറും. വായുക്ഷോഭം ശമിപ്പിക്കുന്ന ഭക്ഷണമാണ് ഇത്.
Keywords: Kochi, News, Kerala, Onam, Onam sadya, Food, Onam sadya another indispensable part of Onam







