city-gold-ad-for-blogger

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മലയാളിക്ക് ഓണം; ഉത്രാടപ്പാച്ചിലില്‍ പരക്കംപാഞ്ഞ് പോലീസ്‌

കാസര്‍കോട്‌: (www.kasargodvartha.com 30.08.2020) കോവിഡ് ഭീതിയ്ക്കും നിയന്ത്രണങ്ങള്‍ക്കുമിടെ മലയാളിക്കിന്ന് ഉത്രാടപ്പാച്ചില്‍. ആശങ്കകള്‍ക്ക് നടുവിലും ഓണമൊരുക്കാന്‍ നിരത്തുകളിലേക്ക് മലയാളികള്‍ ഒന്നിച്ച്‌ ഇറങ്ങുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളില്‍ പരിമിതമായിരുന്നു കച്ചവട കേന്ദ്രങ്ങളിലെ തിരക്കെങ്കിലും ഞായറാഴ്ച  സ്ഥിതി മാറുമെന്ന വിശ്വാസത്തിലാണ് വ്യാപാരികള്‍.

ആള്‍ക്കൂട്ടം ഒഴിവാക്കാനായി പ്രധാന കച്ചവട കേന്ദ്രങ്ങളിലെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ അകലം പരമാവധി പാലിച്ചാവണം കച്ചവടമെന്ന് വ്യാപാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാവിലെ ഏഴു മണി മുതല്‍ രാത്രി ഒമ്പത് വരെയാണ് വ്യപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. മാത്രമല്ല നിയന്ത്രണങ്ങള്‍  പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലീസും ഇറങ്ങിയിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ കൂട്ടത്തോടെ നഗരങ്ങളിലേക്ക് ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള പരിശ്രമങ്ങളാണ് പൊലീസ് നടത്തുന്നത്.

 കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മലയാളിക്ക് ഓണം; ഉത്രാടപ്പാച്ചിലില്‍ പരക്കംപാഞ്ഞ് പോലീസ്‌


Keywords: Kasaragod, Kerala, News, COVID-19, ONAM-2020, Onam-celebration, Onam for Malayalees during COVID restrictions; Sunday Uthraadappaachil

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia