Onam celebrations | നാടെങ്ങും വിപുലമായ ഓണാഘോഷം
Sep 6, 2022, 19:35 IST
കാസർകോട്: (www.kasargodvartha.com) നാടെങ്ങും അതിവിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നു. കൂട്ടായ്മയുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ആഘോഷം.
കാസർകോട് മർചന്റ്സ് അസോസിയേഷന്റെ മാവേലി നഗര പ്രദർശനം നടത്തി
കാസർകോട്: ഓണം വരവ് അറിയിച്ച് കൊണ്ട് കാസർകോട് മർചന്റ്സ് അസോസിയേഷന്റെ മാവേലി വ്യാപാര ഭവനിൽ നിന്ന് പ്രയാണം തുടങ്ങി. നഗരത്തിലെ റോഡുകളിലൂടെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന് നീങ്ങിയ മാവേലിയെ വ്യാപാരികളും പൊതുജനങ്ങളും വരവേറ്റു. വ്യാപാര സ്ഥാപനങ്ങൾക്ക് പുറമേ സർകാർ ഓഫീസുകൾ, പൊലീസ് സ്റ്റേഷൻ എന്നിവയും മാവേലി സന്ദർശിച്ചു.
പ്രജകളെ അനുഗ്രഹിച്ച് മാവേലിയും വാമനനും ഡിടിപിസി ഓണാഘോഷത്തിന് തുടക്കമായി
കാസർകോട്: പ്രജകളോട് ക്ഷേമാന്വേഷണങ്ങളുമായി മാവേലിയും വാമനനും നഗരത്തിലിറങ്ങി. അകമ്പടിയായി അരമണികെട്ടിയ പുലികളുമായതോടെ സംഗതി ഗംഭീരമായി. ദേശസഞ്ചാരത്തിനിടയില്‍ കണ്ടവരെയെല്ലാം മാവേലി അനുഗ്രഹിച്ചു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് നടത്തുന്ന ഓണാഘോഷത്തിന്റെ വിളംബരമായിട്ടാണ് മാവേലി ദേശസഞ്ചാരം നടത്തിയത്. വിദ്യാനഗര്‍, കലക്ടറേറ്റിലെ വിവിധ ഓഫീസുകള്‍, ജില്ലാ പഞ്ചായത്, കാസര്‍കോട് നഗരം എന്നിവിടങ്ങളിലെല്ലാം മാവേലിയെത്തി.
അഞ്ച് ദിവസങ്ങളിലായുള്ള് ഡിടിപിസിയുടെ ഓണാഘോഷ പരിപാടികള്‍ക്ക് വിദ്യാനഗര്‍ സ്റ്റേഡിയം കോര്‍ണറില്‍ തുടക്കമായി. വൈകിട്ട് ആറ് മണിക്ക് കുടുംബശ്രീ പ്രവര്‍ത്തകരുടെ തിരുവാതിര, ഒപ്പന എന്നിവ അരങ്ങേറി. ഏഴ് മണിക്ക് ഭാരത് ഭവന്‍ സൗത്ത്സോണ്‍ കള്‍ചറല്‍ സെന്ററിന്റെ ഇൻഡ്യൻ വസന്തോത്സവം അരങ്ങിലെത്തി. ഹരിയാന, ജമ്മു കാശ്മീര്‍, മണിപ്പൂര്‍, രാജസ്താന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കലാകാരന്‍മാരുടെ നൃത്താവതരണമാണ് ഇതിന്റെ ആകര്‍ഷണീയത. രണ്ടാം ദിനമായ ഉത്രാടം നാളില്‍ നാല് മണി മുതല്‍ ഒപ്പമോണം പൊന്നോണം എന്ന പേരിലാണ് പരിപാടികള്‍. ആറ് മണിക്ക് ഗോപാലകൃഷ്ണ യക്ഷഗാന ബൊമ്മയാട്ട സംഘത്തിന്റെ യക്ഷഗാന പാവകളി അവതരിപ്പിക്കും. ഏഴ് മണിക്ക് ഭിന്നശേഷിയെ തോല്‍പ്പിച്ച് സംഗീതലോകത്ത് വിസ്മയങ്ങള്‍ തീര്‍ക്കുന്ന ലൈവ് മ്യൂസിക് ഷോ മര്‍വ്വാന്‍ മുനവ്വര്‍ ഓടിസം ഡയറി അവതരിപ്പിക്കും. തിരുവോണദിവസമായ വ്യാഴാഴ്ച പരവനടുക്കം സര്‍കാര്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പമാണ് ഓണാഘോഷം.
വെള്ളിയാഴ്ച കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയറില്‍ രാവിലെ എട്ട് മണിക്ക് പൂക്കളമത്സരത്തോടെ പരിപാടികള്‍ ആരംഭിക്കും. വൈകിട്ട് ആറിന് അഴീക്കോടന്‍ ഗോത്രപ്പെരുമ രാവണീശ്വരം അവതരിപ്പിക്കുന്ന അലാമിക്കളി, വുമണ്‍സ് സ്റ്റാര്‍ പുതിയകണ്ടം അവതരിപ്പിക്കുന്ന ഓണക്കളി, കൈകൊട്ടിക്കളി എന്നിവ അരങ്ങിലെത്തും. രാത്രി ഏഴിന് കര്‍മ സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക് കലാകാരന്‍മാരുടെ കണ്ണകി നൃത്തസംഗീത ശില്‍പ്പം അവതരിപ്പിക്കും. ഓണാഘോഷത്തിന് സമാപനം കുറിക്കുന്ന ശനിയാഴ്ച വൈകിട്ട് മൂന്നിന് ജില്ലാതല വടംവലി മത്സരം കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയറില്‍ നടക്കും. ആറ് മണിക്ക് കുടുംബശ്രീ കലാകാരികളുടെ തിരുവാതിര, സങ്കീര്‍ത്തന നാടന്‍കലാവേദി കോട്ടുമല വളഞ്ഞങ്ങാനം അവതരിപ്പിക്കുന്ന മംഗലംകളി എന്നിവയുടെ അവതരണമുണ്ടാകും. രാത്രി ഏഴിന് റെയിബാന്റ് ഓര്‍കസ്ട്രയുടെ ഗാനമേളയോടെ ഡിടിപിസി ഓണാഘോഷ പരിപാടികള്‍ക്ക് സമാപനമാകും.
ഓണം വിപുലമായി ആഘോഷിച്ച് ജില്ലാ പഞ്ചായത്
വിദ്യാനഗർ: ജില്ലാ പഞ്ചായത് ഓണാഘോഷം 'തംബുരു 2022' വിപുലമായി ആഘോഷിച്ചു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ജില്ലാ പഞ്ചായതിന്റെയും, ഘടകസ്ഥാപനങ്ങളായ, ജില്ലാ വ്യവസായ കേന്ദ്രം, സാക്ഷരതാ മിഷന്‍, ജില്ലാ യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ എകണോമിക്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്, എല്‍എസ്ജിഡി, പി എ യു എന്നീ ഓഫീസുകളിലെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറി.
ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍, സെക്രടറി കെ പ്രദീപന്‍, സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അഡ്വ:.എസ് എന്‍ സരിത, കെ ശകുന്തള, ഷിനോജ് ചാക്കോ, മെമ്പര്‍മാരായ എം മനു, ഫാത്വിമത് ശംന, ഗോള്‍ഡന്‍ അബ്ദുർ റഹ്‌മാന്‍, ജാസ്മിന്‍ കബീര്‍, ജമീല സിദ്ദിഖ്, കമലാക്ഷി, ജോമോന്‍ ജോസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എഎസ് മായ, സീനിയര്‍ സൂപ്രണ്ട് സുരേഷ് കുമാര്‍, വിവിധവകുപ്പുകളിലെ ഓഫീസര്‍മാര്‍, ജില്ലാ പഞ്ചായത് ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കാസർകോട്: അലയൻസ് ക്ലബ് കാസർകോടും എക്സസ് ഇൻസ്റ്റിറ്റ്യൂടും സംയുക്തമായി ചന്ദ്രഗിരി ജംഗ്ഷനിലുള്ള പ്രസ്റ്റീജ് സെൻ്ററിൽ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. നഗരസഭ ചെയർമാൻ വിഎം മുനീർ ഉദ്ഘാടനം നിർവഹിച്ചു. വിവിധ പരിപാടികളും മത്സരങ്ങളും അരങ്ങേറി. ഓണസദ്യയും ഒരുക്കിയിരുന്നു.
പ്രസിഡൻ്റ് അബ്ദുൽ റഫീഖ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അബ്ബാസ് ബീഗം മുഖ്യാതിഥിയായിരുന്നു. മുതിർന്ന ചാർടേർഡ് അകൗണ്ടന്റ് കേശവ ഭട്ടിനെ വേദിയിൽ ആദരിച്ചു. എക്സസ് ചെയർമാൻ നൗശാദ്, സമീർ ആമസോണിക്സ്, എകെ ശ്യാം പ്രസാദ്, ഹനീഫ് നെല്ലിക്കുന്ന്, നൗശാദ് ബായിക്കര, ശാഫി നെല്ലിക്കുന്ന്, രമേഷ് കൽപക, അൻവർ കെജി, അനസ് ഖലീജ്, ഖയ്യൂം പ്രസ്റ്റീജ് സെൻ്റർ, നാസർ സംസാരിച്ചു. ഫാത്വിമ ശെറില റാഫി സ്വാഗതവും ശംസീർ ആമസോണിക്സ് നന്ദിയും പറഞ്ഞു.

പ്രസ്റ്റീജ് സെന്ററില്‍ ഓണഘോഷം സംഘടിപ്പിച്ചു

Keywords: Kasaragod, Kerala, News, Top-Headlines, Onam, Merchant-association, Celebration, Onam-celebration, Police-Station, Panchayath, Grand Onam celebrations.
< !- START disable copy paste --> 