city-gold-ad-for-blogger

കാണാതായ ഡോ. ഇജാസിന്റെ ഭാര്യ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടു; ജോലിതേടിപോയതാണെന്നും തീവ്രവാദിയല്ലെന്നും വെളിപ്പെടുത്തല്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 12/07/2016) ദുരൂഹ സാഹചര്യത്തില്‍ കാണാതായ പടന്നയിലെ ഡോക്ടര്‍ ഇജാസിന്റെ ഭാര്യ ഫോണില്‍ വീട്ടുകാരെ ബന്ധപ്പെട്ടു. ഇജാസിന്റെ ഭാര്യ റിഫൈലയാണ് കഴിഞ്ഞദിവസം ഇന്റര്‍നെറ്റ് ഫോണ്‍ മുഖാന്തിരം വീട്ടുകാരം വിളിച്ചത്. പിതാവാണ് ഫോണെടുത്തത്. താന്‍ തീവ്രവാദിയായി പോയതല്ലെന്നും ജോലി തേടിയാണ് രാജ്യം വിട്ടതെന്നും റിഫൈല വ്യക്തമാക്കി.

ജോലി ശരിയായിട്ടുണ്ടെന്നും താമസ സൗകര്യങ്ങള്‍ അന്വേഷിക്കുകയാണെന്നുമാണ് റിഫൈല ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ എവിടെയാണെന്നോ എവിടെ നിന്നാണ് വിളിക്കുന്നതെന്നോ റിഫൈല വ്യക്തമാക്കിയില്ല. മകള്‍ വിളിച്ച കാര്യം പിതാവ് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.

റിഫൈല ഇന്റര്‍നെറ്റ് ഉപയോഗിച്ച് വിളിച്ചതായതിനാല്‍ ഐപി അഡ്രസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍. കേരളത്തില്‍ നിന്ന് ആകെ 21 പേരെയാണ് ഇതിനകം കാണാതായിരിക്കുന്നത്. കാസര്‍കോട് നിന്ന് 17 പേരും പാലക്കാട് നിന്ന് നാലുപേരുമാണ് കാണാതായത്. ഇവര്‍ ഐഎസ് ക്യാമ്പില്‍ എത്തിയിട്ടുണ്ടോയെന്നകാര്യം അന്വേഷണ ഏജന്‍സികള്‍ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം റഫീലയുടെ ശബ്ദസന്ദേശം ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നതിന് മുമ്പ് വന്നതാകാനാണ് സാധ്യതയെന്നാണ് പോലീസ് പറയുന്നത്.
കാണാതായ ഡോ. ഇജാസിന്റെ ഭാര്യ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടു; ജോലിതേടിപോയതാണെന്നും തീവ്രവാദിയല്ലെന്നും വെളിപ്പെടുത്തല്‍

Keywords:  On of missing woman called father, Trikaripur, Kasaragod, Phone Call, Kerala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia