Accident | ഓംനി വാനും ലോറിയും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു
Updated: Dec 10, 2024, 23:25 IST
Photo: Arranged
● ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ കുണ്ടാറിൽ വെച്ചായിരുന്നു അപകടം.
● ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് കുഞ്ഞിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● ആദൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ആദൂർ: (KasargodVartha) ഓംനി വാനും ലോറിയും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. സുള്ള്യ അജ്ജാവര കൽത്തടുക്ക ഹൗസിലെ സൈനുദ്ദീന്റെ മകൻ മുഹമ്മദ് കുഞ്ഞി (61) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ കുണ്ടാറിൽ വെച്ചായിരുന്നു അപകടം. സുള്ള്യയിൽ നിന്ന് മുള്ളേരിയ ഭാഗത്തേക്ക് പോകുകയായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ കെഎ 21 പി 2915 നമ്പർ ഓംനി വാനും എതിരെ വന്ന കെഎൽ 14 എടി 5247 നമ്പർ ലോറിയും കൂട്ടിയിടിക്കുകയായിയുന്നു.
ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് കുഞ്ഞിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. ആദൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
#OmniVan #LorryAccident #FatalCrash #KeralaAccident #MohammedKunhi #RoadSafety