അജ്ഞാത വാഹനത്തിൻ്റെ ടാങ്കെർ പൊട്ടി ഓയിൽ റോഡിലേക്ക് ഒഴുകി; നിരവധി ഇരുചക്ര വാഹനങ്ങൾ തെന്നിവീണു
Jan 8, 2022, 18:14 IST
നീലേശ്വരം: (www.kasargodvartha.com 08.01.2022) അജ്ഞാതവാഹനത്തിന്റെ ടാങ്കെർ പൊട്ടി റോഡിലേക്കൊഴുകിയ ഓയിലിൽ തെന്നിവീണ് നിരവധി ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റു. നീലേശ്വരം കോൺവെന്റ് ജംഗ്ഷൻ മെകാഡം റോഡിൽ ചിറപ്പുറത്തെ വിഷവൈദ്യൻ ഡോ. ഹരിദാസ് വെർകോടിന്റെ ക്ലിനിക് മുതൽ കോൺവെന്റ് ജംഗ്ഷൻ വരെയാണ് ഓയിൽ പരന്നൊഴുകിയത്.
ചിറപ്പുറം വളവിലും പുതിയപറമ്പത്ത് കാവ് പരിസരത്തുമാണ് കൂടുതൽ ഓയിൽ ഒഴുകിയത്. റോഡിൽ ഓയിൽ ഒഴുകിയതറിയാതെ ഇരുചക്രവാഹനങ്ങളിൽ വന്ന യാത്രികരാണ് അപകടത്തിൽപ്പെട്ടത്. വലിയ വാഹനങ്ങളും തെന്നിപ്പോയെങ്കിലും അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു.
ആറ് ഇരുചക്രവാഹനങ്ങളാണ് ഓയിലിൽ തെന്നി വീണത്. പരിക്കേറ്റ മടിക്കൈയിലെ സതീഷ്, ഭാര്യ വിനീത, നീലേശ്വരത്തെ നിഷ, ബങ്കളത്തെ ജ്യോതിഷ് എന്നിവരെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് നിരവധിപേർക്കും നിസാര പരിക്കേറ്റിട്ടുണ്ട്.
ശനിയാഴ്ച രാവിലെയാണ് റോഡിൽ ഓയിൽ ഒഴുകി പരന്ന നിലയിൽ കണ്ടത്. ഏത് വാഹനത്തിന്റെ ടാങ്കെറിൽ നിന്നാണ് ഓയിൽ റോഡിലേക്ക് ഒഴുകിയതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവം അറിഞ്ഞയുടൻ മുൻസിപൽ കൗൺസിലർമാരായ കെ വി ശശി കുമാർ, ഇ അശ്വതി, നീലേശ്വരം എസ് ഐ പി വി സതീശൻ തുടങ്ങിയവർ സ്ഥലത്തെത്തി.
എസ് ഐ വിവരം അറിയിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട്ടുനിന്നും ഫയർഫോഴ്സ് അധികൃതരും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ വെള്ളം ചീറ്റി റോഡിൽ ഒഴുകി പരന്ന ഓയിൽ വൃത്തിയാക്കിയതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി.

Keywords: News, Kerala, Kasaragod, Nileshwaram, Top-Headlines, Two-wheeler, Oil, Fire force, Hospital, Road, Oil spread in the road; Two-wheelers slipped and fell.
< !- START disable copy paste --> 