city-gold-ad-for-blogger

വെളിച്ചെണ്ണയിലെ വ്യാജന്മാരെ സൂക്ഷിക്കണമെന്ന് ഓയില്‍മില്‍ ഉടമകള്‍

കാസര്‍കോട്: (www.kasargodvartha.com 29/06/2015) വെളിച്ചെണ്ണയില്‍ മായംകലര്‍ത്തി വ്യാപകമായി വിതരണംചെയ്തുവരുന്ന വ്യാജന്മാരെ സൂക്ഷിക്കണമെന്ന് നോര്‍ത്ത് മലബാര്‍ ഓയില്‍മില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. മൂന്ന് വര്‍ഷത്തോളമായി അന്യസംസ്ഥാനങ്ങളില്‍നിന്നും വന്‍തോതില്‍ മായംകലര്‍ത്തിയവെളിച്ചെണ്ണ കേരളത്തിലേക്ക് ഒഴുക്കിക്കൊണ്ടിരിക്കുകയാണെന്നും ഇതുമൂലം കേരളത്തിലെ മില്ലുടമകള്‍ പ്രതിസന്ധിയിലാണെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മായംകലര്‍ത്തിയ വെളിച്ചെണ്ണ വിതരണം ചെയ്യുന്നതിനാല്‍ മില്ലുടമകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. കേരളത്തിലേക്ക് വരുന്ന മായംചേര്‍ത്ത വെളിച്ചെണ്ണ തടയുന്നതിന്റെ ഭാഗമായി സര്‍ക്കാരും ഭക്ഷ്യസുരക്ഷാവകുപ്പും ഇടപെട്ട് വിപണിയില്‍നിന്നും സാമ്പിള്‍ ശേഖരിച്ച് പല ബ്രാന്‍ഡുകളും പരിശോധനയ്ക്ക് അയക്കുകയും ആദ്യം ഒമ്പത് ബ്രാന്‍ഡുകളും പിന്നീട് 14 ബ്രാന്‍ഡുകളും നിരോധിക്കുകയും പല ഉല്‍പാദകരുടേയും പേര് വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ള നടപടികള്‍ സ്വാഗതാര്‍ഹമാണെങ്കിലും കേരളത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന വിഷംകലര്‍ന്ന ഭക്ഷ്യവസ്തുക്കളെ തടയാന്‍ നിലവിലുള്ള പരിശോധനകൊണ്ടോ നിയമംകൊണ്ടോ സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ ആരോഗ്യത്തെപറ്റി ചിന്തിച്ച് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുന്നതിന് മുമ്പ് മാരഗരോഗങ്ങള്‍ക്ക് കാരണമാകുന്ന പാംകര്‍ണല്‍ ഓയില്‍, പരഫിന്‍ ഓയില്‍ എന്നിവ ചേര്‍ക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അവസാന ശ്വാസത്തിന് മുമ്പ് ജനങ്ങളോട് സത്യംപറയേണ്ടതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും മില്ലുടമകള്‍ പറഞ്ഞു.

നേരത്തെഉണ്ടായിരുന്ന മില്ലുകളില്‍ 25 ശതമാനംമാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ നാമമാത്രമായിരിക്കുന്ന വെളിച്ചെണ്ണ മില്ലുടമകളുടേയും തൊഴിലാളികളുടേയും തൊഴില്‍ ഭദ്രത ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളത്തില്‍ കല്ലട്ര അബ്ബാസ്, കെ.വി. കുഞ്ഞികൃഷ്ണന്‍, ഇ.എം. ഷാഫി, ബി.എം. സുലൈമാന്‍ എന്നിവര്‍ സംബന്ധിച്ചു.
വെളിച്ചെണ്ണയിലെ വ്യാജന്മാരെ സൂക്ഷിക്കണമെന്ന് ഓയില്‍മില്‍ ഉടമകള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia