city-gold-ad-for-blogger

Complaint | ദേശീയപാതയ്ക്ക് സമീപത്തെ അപകടാവസ്ഥയിലായ ആല്‍മരം മുറിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലര്‍ നല്‍കിയ കത്തിന് വിചിത്ര മറുപടിയുമായി വകുപ്പ് മേധാവികള്‍

കാസര്‍കോട്: (www.kasargodvartha.com) ദേശീയപാതയ്ക്ക് സമീപത്തെ അപകടാവസ്ഥയിലായ ആല്‍മരം മുറിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലര്‍ നല്‍കിയ കത്തിന് വിചിത്ര മറുപടിയുമായി വകുപ്പ് മേധാവികള്‍. കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടിയാണ് അണങ്കൂര്‍ ജന്‍ക്ഷനില്‍ ദേശീയപാത 66ന് സമീപത്തെ അപകടാവസ്ഥയിലായ ആല്‍മരം മുറിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍, നഗരസഭ, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് മന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയത്.
        
Complaint | ദേശീയപാതയ്ക്ക് സമീപത്തെ അപകടാവസ്ഥയിലായ ആല്‍മരം മുറിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലര്‍ നല്‍കിയ കത്തിന് വിചിത്ര മറുപടിയുമായി വകുപ്പ് മേധാവികള്‍

അംഗഡിമൊഗറില്‍ സ്‌കൂളിന് സമീപത്തെ മരം കടപുഴകി വിദ്യാര്‍ഥി മരിച്ചതിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും റോഡരികിലെയും അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ അപകടത്തിന് മുമ്പ് തന്നെ അപകടാവസ്ഥയിലായ മരം മുറിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് വീണ്ടും പരാതി നല്‍കിയപ്പോഴാണ്, ആല്‍മരം തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്ന് പറഞ്ഞു എല്ലാവരും കയ്യൊഴിഞ്ഞത്.

നിരവധി വ്യാപാര സ്ഥാപനങ്ങളും ഓടോറിക്ഷ സ്റ്റാന്‍ഡ് അടക്കം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് വര്‍ഷങ്ങള്‍ പഴക്കമുള്ള ആല്‍മരം അപകടാവസ്ഥയിലുള്ളത്. നിരവധി വിദ്യാര്‍ഥികളും കാല്‍നട യാത്രക്കാരും കടന്നുപോകുന്ന സ്ഥലത്താണ് ആല്‍മരം സ്ഥിതി ചെയ്യുന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വൈദ്യുതി ലൈന്‍ വലിക്കുന്നതിനായി മരത്തിന്റെ കൊമ്പുകള്‍ മാത്രമാണ് വെട്ടിമാറ്റിയത്. ഇതോടെ ആല്‍മരം വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
        
Complaint | ദേശീയപാതയ്ക്ക് സമീപത്തെ അപകടാവസ്ഥയിലായ ആല്‍മരം മുറിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലര്‍ നല്‍കിയ കത്തിന് വിചിത്ര മറുപടിയുമായി വകുപ്പ് മേധാവികള്‍

ആല്‍മരം പൂര്‍ണമായും വെട്ടിമാറ്റി തങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കൗണ്‍സിലര്‍ വീണ്ടും പരാതിയുമായി അധികൃതരെ സമീപിച്ചത്. കലക്ടറോട് പരാതിപ്പെട്ടപ്പോള്‍ ദേശീയപാത അതോറിറ്റിക്ക് പരാതി നല്‍കാനാണ് നിര്‍ദേശിച്ചത്. ദേശീയപാത ഇംപ്ലിമെന്റേഷന്‍ പ്രോജക്റ്റ് ഡയറക്ടര്‍ക്ക് അടക്കം പരാതി നല്‍കിയതിനെ തുടര്‍ന്ന് അധികൃതര്‍ നേരിട്ട് വിളിപ്പിച്ച് പരാതിയില്‍ വ്യക്തത തേടിയ ശേഷം സ്ഥലം സന്ദര്‍ശിക്കുകയും തങ്ങളുടെ പരിധിയിലല്ല കാര്യങ്ങള്‍ എന്ന് പറഞ്ഞു മന്ത്രിയെ കാണാന്‍ നിര്‍ദേശിച്ചു. മന്ത്രിക്കും അദാലതില്‍ അടക്കം പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. നഗരസഭാ അധികൃതരും തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്ന് പറഞ്ഞതായാണ് വിവരം. പരാതിക്കാരനെ പൊട്ടന്‍ കളിപ്പിക്കുകയാണ് അധികൃതരെന്നാണ് ആക്ഷേപം.

Keywords: Malayalam News, Anangoor News, Kerala News, Kasaragod News, Complaint, Officials gave strange reply to letter for cutting tree.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia