city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | നഴ്‌സിങ് വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഒരു വര്‍ഷമായിട്ടും നടപടിയായില്ലെന്ന് ആരോപിച്ച് വിദ്യാർഥികള്‍ 20ന് ഡിഎംഒ ഓഫീസിലേക്ക് മാര്‍ച് നടത്തുമെന്ന് പ്രഖ്യാപിച്ചു. ഡോക്ടറെ ക്രൂശിക്കുകയാണെന്ന് വ്യക്തമാക്കി, ശക്തമായ നിലപാടുമായി മുന്നോട്ട് പോകാന്‍ ഡോക്ടര്‍മാരുടെ സംഘടനകളും തീരുമാനിച്ചു; വെള്ളിയാഴ്ച രാത്രി ഡോക്ടര്‍മാരുടെ സംഘടന അടിയന്തരയോഗം വിളിച്ചു

കാഞ്ഞങ്ങാട്: (KasargodVartha) നഴ്‌സിങ് വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഒരു വര്‍ഷമായിട്ടും നടപടിയായില്ലെന്ന് ആരോപിച്ച് നഴ്‌സിങ് വിദ്യാർഥികള്‍ നവംബര്‍ 20ന് ഡിഎംഒ ഓഫീസിലേക്ക് മാര്‍ച് നടത്തുമെന്ന് പ്രഖ്യാപിച്ചു. ശക്തമായ നിലപാടുമായി മുന്നോട്ട് പോകാന്‍ ഡോക്ടര്‍മാരുടെ സംഘടനകളും അടിയന്തിരയോഗം വിളിച്ചിട്ടുണ്ട്. കേരള ഗവണ്‍മെന്റ് സ്റ്റുഡന്റ് നഴ്‌സിങ് അസോസിയേഷൻ (KGSNA) ജില്ലാ കമിറ്റിയുടെ നേതൃത്വത്തിലാണ് നവംബര്‍ 20ന് 11 മണിക്ക് കൂളിയങ്കാലില്‍ നിന്നും ഡിഎംഒ ഓഫീസിലേക്ക് മാര്‍ച് നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Protest | നഴ്‌സിങ് വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഒരു വര്‍ഷമായിട്ടും നടപടിയായില്ലെന്ന് ആരോപിച്ച് വിദ്യാർഥികള്‍ 20ന് ഡിഎംഒ ഓഫീസിലേക്ക് മാര്‍ച് നടത്തുമെന്ന് പ്രഖ്യാപിച്ചു.  ഡോക്ടറെ ക്രൂശിക്കുകയാണെന്ന് വ്യക്തമാക്കി, ശക്തമായ നിലപാടുമായി മുന്നോട്ട് പോകാന്‍ ഡോക്ടര്‍മാരുടെ സംഘടനകളും തീരുമാനിച്ചു; വെള്ളിയാഴ്ച രാത്രി ഡോക്ടര്‍മാരുടെ സംഘടന  അടിയന്തരയോഗം വിളിച്ചു

 മാര്‍ചിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ 14 മെഡികല്‍ ഓഫീസുകളിലേക്കും അന്നേ ദിവസം മാര്‍ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ സെക്രടറി ശ്രീജിത്ത് കണ്ണൂര്‍, കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ശിശുരോഗ വിദഗ്ധനായ ഡോ. വി അഭിലാഷിനെ സസ്‌പെൻഡ് ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഡോക്ടര്‍ക്കെതിരെ യാതൊരുവിധ നിയമനടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും നഴ്‌സിങ് വിദ്യാർഥികളുടെ സംഘടന കുറ്റപ്പെടുത്തുന്നു. വകുപ്പുതല അന്വേഷണം നടത്തിയെങ്കിലും നാളിതുവരെയായിട്ടും സര്‍വീസില്‍ നിന്ന് ഡോക്ടറെ നീക്കം ചെയ്തിട്ടില്ലെന്ന് വിദ്യാർഥികള്‍ കുറ്റപ്പെടുത്തി.

അതേസമയം തന്നെ മനപൂര്‍വം വേട്ടയാടുകയാണെന്നാണ് ഡോ. അഭിലാഷ് കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്. ഡോക്ടര്‍ക്കെതിരെ പരാതി ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തെ ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നും കാസര്‍കോട് ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും, പിന്നീട് മട്ടന്നൂരിലേക്ക് സ്ഥലംമാറ്റുകയുമായിരുന്നു. സ്ഥലം മാറ്റത്തിനെതിരെ ഡോ. അഭിലാഷ് ഹൈകോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ അദ്ദേഹം ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് നിയമനം നല്‍കണമെന്നാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഒഴികെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് നിയമനം നല്‍കാമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡോ. അഭിലാഷിനെ തൃക്കരിപ്പൂര്‍ താലൂകാശുപത്രിയില്‍ നിലവിലുള്ള പീഡിയാട്രിക്‌സ് വിഭാഗം ജൂനിയർ കണ്‍സള്‍ടന്റായി നിയമിക്കുകയായിരുന്നു.

സ്ഥലംമാറ്റ ഉത്തരവ് പുറത്തുവന്നതോടയാണ് വീണ്ടും വിദ്യാർഥികള്‍ സമരരംഗത്തേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഡോക്ടര്‍ക്കെതിരെ കാഞ്ഞങ്ങാട് നഗരത്തില്‍ വിദ്യാർഥികളും മോശം പരാമര്‍ശങ്ങളുമായി ബാനര്‍ കെട്ടി പ്രകടനം നടത്തിയതിനെതിരെ ഡോക്ടര്‍ അഭിലാഷ് വിദ്യാർഥികള്‍ക്കെതിരെ വകീല്‍ നോടീസ് അയച്ചിരുന്നു. ഡോക്ടറുടെ മകള്‍ പഠിക്കുന്ന സ്‌കൂളിന് മുന്നില്‍ ക്ലാസ് വിടുന്ന സമയം തെരഞ്ഞെടുത്ത് ഡോക്ടര്‍ക്കെതിരെ പ്രകടനം നടത്തുകയായിരുന്നുവെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ കുറ്റപ്പെടുത്തി. ഇത് നീചമാണെന്ന് സംഘടനാ ഭാരവാഹികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Protest | നഴ്‌സിങ് വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഒരു വര്‍ഷമായിട്ടും നടപടിയായില്ലെന്ന് ആരോപിച്ച് വിദ്യാർഥികള്‍ 20ന് ഡിഎംഒ ഓഫീസിലേക്ക് മാര്‍ച് നടത്തുമെന്ന് പ്രഖ്യാപിച്ചു.  ഡോക്ടറെ ക്രൂശിക്കുകയാണെന്ന് വ്യക്തമാക്കി, ശക്തമായ നിലപാടുമായി മുന്നോട്ട് പോകാന്‍ ഡോക്ടര്‍മാരുടെ സംഘടനകളും തീരുമാനിച്ചു; വെള്ളിയാഴ്ച രാത്രി ഡോക്ടര്‍മാരുടെ സംഘടന  അടിയന്തരയോഗം വിളിച്ചു

ഡോക്ടര്‍ക്കും കുടുംബമുണ്ടെന്ന കാര്യം വിദ്യാർഥികള്‍ മറക്കരുതെന്നും സമരവുമായി വിദ്യാർഥികള്‍ മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ ഡോക്ടര്‍മാരുടെ സംഘടനകളും ശക്തമായ നിലപാട് എടുക്കേണ്ടിവരുമെന്നും, ഒരു വര്‍ഷമായി ഡോക്ടറെ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ക്രൂശിക്കുകയാണെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഡോക്ടര്‍മാരുടെ സംഘടന വെള്ളിയാഴ്ച രാത്രി അടിയന്തരയോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Kanhangad, Doctor, Nursing Student, Hospital, Police Complaint, March, Notice, Nursing students will held march to DMO office on 20th < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia