ഒരു നിമിഷം കൂടി വൈകിയിരുന്നുവെങ്കില്‍ എന്താകുമെന്ന് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമാകുമായിരുന്നു; ബക്കറ്റിലെ വെള്ളത്തില്‍ വീണ കുഞ്ഞിന് രക്ഷകരായത് തൊട്ടടുത്ത് താമസിക്കുന്ന മാലാഖമാര്‍
Jun 5, 2020, 15:10 IST
കാസര്‍കോട്: (www.kasargodvartha.com 05.06.2020) ഒരു നിമഷം കൂടി കഴിഞ്ഞിരുന്നുവെങ്കില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ കുഞ്ഞിന്റെ സ്ഥിതി എന്താകുമായിരുന്നുവെന്നത് ചിന്തകള്‍ക്കും അപ്പുറമായിരുന്ന നിമിഷങ്ങളില്‍ ഒരു വയസുകാരന് രക്ഷകരായത.് തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നാല് മാലാഖമാര്‍. ജീവന്റെ അവസാന തുടിപ്പിനായി ശ്രമിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന നാല് മാലാഖമാര്‍ക്ക് ഇപ്പോള്‍ സന്തോഷത്തിന്റെ പെരുന്നാളാണ്. മേല്‍പറമ്പിലെ കെ ജി എന്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇസ്മാഈല്‍- മറിയംബി ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞ് മുഹമ്മദ് സയാന്റെ ജീവനാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മൂന്ന് സ്റ്റാഫ് നഴ്‌സുമാരും കളനാട് പി എച്ച് സിയിലെ നഴ്‌സും ചേര്‍ന്ന് രക്ഷിച്ചത്.
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടുകാരുടെ ശ്രദ്ധയില്‍പെടാത്ത സമയത്ത് കുഞ്ഞ് ബാത്ത്‌റൂമിലേക്കെത്തുകയും ബക്കറ്റില്‍ വീഴുകയുമായിരുന്നു. ദമ്പതികളുടെ മൂത്ത കുട്ടി പിന്നാലെ ബാത്ത്‌റൂമില്‍ പോയപ്പോഴാണ് സിയാന്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത് മാതാപിതാക്കളെ അറിയിച്ചത്. ബഹളം കേട്ട് എത്തിയ തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബിന്ദുവിന്റെ കയ്യിലേക്ക് കുട്ടിക്ക് അനക്കമില്ലെന്ന് പറഞ് മാതാവ് നല്‍കുകയായിരുന്നു. ഈ സമയം തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് പത്തനംതിട്ട സ്വദേശിനി നിമിഷയും സഹോദരി കളനാട് പി എച്ച് സിയിലെ നഴ്‌സായ അനീഷയും മറ്റൊരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമാരും സഹോദരിമാരുമായ ഷീജയും ബിജിയും ഇവിടെ എത്തുകയും കുഞ്ഞിന് പ്രഥമ ശുശ്രൂഷ നല്‍കി. കൃത്രിമശ്വാസം നല്‍കുകയും നെഞ്ചില്‍ അമര്‍ത്തി ഹൃദയതാളം വീണ്ടെടുക്കാനുള്ള ചികിത്സയും നല്‍കി. ഉടന്‍ തന്നെ നിമിഷയുടെ ഭര്‍ത്താവ് നവാസും ബിജിയുടെ ഭര്‍ത്താവ് റഹീമും കാറില്‍ കുഞ്ഞിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വഴി മധ്യേയും കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമം മാലാഖമാര്‍ തുടര്‍ന്നുകൊണ്ടിരുന്നു. ആശുപത്രിയിലെത്തിയ ഉടനെ കുഞ്ഞ് കരയുകയും ചെയ്തു. ഉടന്‍ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.
ഡോക്ടറുടെ ശ്രമം കൂടിയായതോടെ കുഞ്ഞ് അപകട നില തരണം ചെയ്തു. ശ്വാസനാളത്തില്‍ വെള്ളം കയറിയിരുന്നതായി ഡോക്ടര്‍ പറഞ്ഞു. നഴ്‌സുമാരുടെ സമയോചനതമായ ഇടപെടലാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായകമായത്. തങ്ങളുടെ സേവനം കൊണ്ട് കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ നാല് നഴ്‌സുമാരും. ശിശുരോഗ വിദഗ്ദ്ധന്റെ നിര്‍ദേശത്തിനു ശേഷം വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബന്ധുവായ ചട്ടഞ്ചാല്‍ പി എച്ച് സിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സി എം കായിഞ്ഞിയോട് ഫോണില്‍ പ്രാഥമിക ചികിത്സയ്ക്കുള്ള നിര്‍ദേശങ്ങളും നഴ്സുമാര്‍ തേടിയിരുന്നു.
Keywords: Kasaragod, Melparamba, Kerala, News, Nurse, Baby, Nurses rescued baby's life