city-gold-ad-for-blogger

Arrested | ഡ്രോൺ ഉപയോഗിച്ച് തിരഞ്ഞിട്ടും കാണാമറയത്തായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് അശോകൻ ഒടുവിൽ കുടുങ്ങി; പിടിയിലായത് വിനോദയാത്രയ്ക്ക് പോയ യുവാക്കളുടെ സഹായത്തോടെ

കാ​ഞ്ഞ​ങ്ങാ​ട്: (www.kasargodvartha.com) ഡ്രോൺ ഉപയോഗിച്ച് തിരഞ്ഞിട്ടും പൊലീസിന്റെയും പ്രദേശ വാസികളുടെയും കാണാമറയത്തായിരുന്ന നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അ​ശോ​ക​ൻ (30) ഒടുവിൽ കൊച്ചിയിൽ പിടിയിലായി. മ​റൈ​ൻ ഡ്രൈ​വി​ൽ​നി​ന്ന് തി​ങ്ക​​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാണ് ഇയാൾ പിടിയിലായത്. വിനോദയാത്രയ്ക്ക് പോയിരുന്ന തോ​ട്ടി​നാ​ട്ടെ ചെ​ഗു​വേ​ര ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് പ്രവർ​ത്ത​ക​രുടെ സഹായത്തോടെയാണ് അശോകനെ കുടുക്കിയത്.
                      
Arrested | ഡ്രോൺ ഉപയോഗിച്ച് തിരഞ്ഞിട്ടും കാണാമറയത്തായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് അശോകൻ ഒടുവിൽ കുടുങ്ങി; പിടിയിലായത് വിനോദയാത്രയ്ക്ക് പോയ യുവാക്കളുടെ സഹായത്തോടെ

തിങ്കളാഴ്ച വൈകിട്ട് 4.30ന് മറൈൻഡ്രൈവിലെ ഹോടെലിൽ ഭക്ഷണം കഴിക്കുന്നതിനിടെ അശോകനെ കണ്ട യുവാക്കൾ പിന്നാലെ കൂടി. സമീപത്തെ കടയിൽ മൊബൈൽ ഫോൺ വിൽക്കാൻ കയറിയപ്പോൾ ഫോടോ പകർത്തി ഫോണിൽ നാട്ടിലേക്ക് അയച്ചു. ഫോടോ സ്ഥിരീകരിച്ചതോടെ യുവാക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊച്ചി പൊലീസ് കാഞ്ഞങ്ങാട് പൊലീസിനെ അറിയിച്ച ശേഷം കടയിലെത്തി ഉടമയെക്കൊണ്ട് അശോകനെ തിരികെ വിളിപ്പിച്ചു. കടയിലേക്കു മടങ്ങിയെത്തിയ അശോകനെയും കൂട്ടരെയും മഫ്‌തിയിലെത്തിയ പൊലീസും യുവാക്കളും ചേർന്നു പിടികൂടുകയായിരുന്നു. തു​ട​ർന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ കൈക്കൊള്ളുമെന്ന് കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ എ​സ് പി അ​റി​യി​ച്ചു .

നിരവധി മോഷണ കേസുകളിലെ പ്രതിയായ അശോകൻ അടുത്തിടെയാണ് കൂടുതൽ അപകടകാരിയായത്. നാട്ടിൽ ദളിത് പെൺകുട്ടിയെ പ്രണയം നടിച്ച് ഗർഭിണിയാക്കിയെന്ന പരാതിയും ഇയാൾക്കെതിരെയുണ്ട്. ഇതിൽ ഒരു കുഞ്ഞുണ്ട്. മാർച് ഒമ്പതിനാണ് അശോകൻ കാഞ്ഞിരപ്പൊയിലിലെ അനിൽകുമാറിന്റെ ഭാര്യ ബിജിതയെ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം ആഭരണങ്ങളുമായി കടന്നുകളഞ്ഞത്. മ​ടി​ക്കൈ ഗ്രാമമൊന്നാകെ അശോകനെ തേടി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

കശുമാവ് മരങ്ങളും മുൾപ്പടർപ്പുകളും നിറഞ്ഞ 300 ഏകറിലധികം വ്യാപിച്ച് കിടക്കുന്ന ചെങ്കൽ കുന്നുകളിൽ അശോകന് വേണ്ടി പൊലീസും നാട്ടുകാരും തേടിയലഞ്ഞു. ഒടുവിൽ ഡ്രോൺ പറത്തിയിട്ടും പിടികൂടാനായില്ല. അന്വേഷണം കാടിന് വെളിയിലേക്കും വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈഎ​സ്‍പി വി ​ബാ​ല​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​തി​ലേ​റെ പൊ​ലീ​സു​കാ​ർ വീ​തം മൂന്ന് ടീമുകളായി മാ​സ​ങ്ങ​ൾ നീ​ണ്ട പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്. നാടിന്റെ ഉറക്കം കെടുത്തിയായ മോഷ്ടാവ് ഒടുവിൽ പിടിയിലായതിന്റെ ആശ്വാസത്തിലാണ് പൊലീസും നാട്ടുകാരും.

Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, Arrest, Accuse, Police, People, Robbery-case, Custody, Notorious thief Asokan, Notorious thief Asokan arrested.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia