city-gold-ad-for-blogger

മാസ്‌ക് ധരിക്കാത്തതിന് കാസര്‍കോട്ട് വ്യാഴാഴ്ച മാത്രം പിഴയിട്ടത് 113 പേര്‍ക്ക്

കാസര്‍കോട്: (www.kasargodvartha.com 05.06.2020) ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 113 പേര്‍ക്കെതിരെ കൂടി ജൂണ്‍ നാലിന് കേസെടുത്തു. ഇതോടെ ജില്ലയില്‍ ഇതുവരെ മാസ്‌ക് ധരിക്കാത്തതിന് കേസ് എടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം  4645 ആയി. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2576 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3244 പേരെ അറസ്റ്റ് ചെയ്തു. 1105 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജൂണ്‍ നാലിന് എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മഞ്ചേശ്വരം-1, കുമ്പള-1, കാസര്‍കോട്-2, മേല്‍പ്പറമ്പ-1 ചന്തേര(1), വെള്ളരിക്കുണ്ട്-1, രാജപുരം-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
മാസ്‌ക് ധരിക്കാത്തതിന് കാസര്‍കോട്ട് വ്യാഴാഴ്ച മാത്രം പിഴയിട്ടത് 113 പേര്‍ക്ക്


Keywords: Kasaragod, News, Kerala, Mask, Fine, case, District, Travlling, arrest, Vehicles, custody, Not wear mask; 113 fined

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia