city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെള്ളരിക്കുണ്ട് ടൗൺ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ചേർന്ന താലൂക് വികസന സമിതി യോഗത്തിൽ രാഷ്ട്രീയ പാർടി പ്രതിനിധികൾ പുറത്ത്‌; സിപിഎം നേതാക്കൾക്കും അമർഷം

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 14.01.2022) താലൂക് ആസ്ഥാനമായ വെള്ളരിക്കുണ്ട് ടൗൺ വികസനത്തിന് മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ഇ ചന്ദ്രശേഖരൻ എംഎൽഎയുടെ അധ്യക്ഷതയിൽ താലൂക് പരിധിയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും നിർവഹണ ഉദ്യോഗസ്ഥരുടേയും യോഗത്തിൽ രാഷ്ട്രീയ പാർടി പ്രതിനിധികളെ ഒഴിവാക്കിയത് വിവാദമാകുന്നു.

   
വെള്ളരിക്കുണ്ട് ടൗൺ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ചേർന്ന താലൂക് വികസന സമിതി യോഗത്തിൽ രാഷ്ട്രീയ പാർടി പ്രതിനിധികൾ പുറത്ത്‌; സിപിഎം നേതാക്കൾക്കും അമർഷം



നൂറ് വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള ടൗൺ വികസനത്തിന് വേണ്ടിയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാനാണ് തീരുമാനിച്ചത്. ഈ പ്രത്യേക യോഗത്തിനെതിരെയാണ് രാഷ്ട്രീയ പാർടി പ്രതിനിധികളെ പൂർണമായും തഴഞ്ഞെന്ന ആരോപണം ഉയരുന്നത്. താലൂക് വികസന സമിതി യോഗത്തിൽ പങ്കെടുത്തിരുന്ന സിപിഎം, കോൺഗ്രസ്, മുസ്ലിം ലീഗ്, മറ്റുസംഘടന പ്രതിനിധികൾ എന്നിവരെയാണ് ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ഷണിക്കാതിരുന്നത്.

വെള്ളരിക്കുണ്ട് ടൗണിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ അടക്കം തയ്യാറാക്കാൻ യോഗം തീരുമാനിച്ചപ്പോൾ ആ യോഗത്തിൽ പങ്കെടുക്കാൻ പറ്റാത്തതിന്റെ പ്രതിഷേധം നേതാക്കളായ സിപിഎമിലെ ടി പി തമ്പാൻ, കോൺഗ്രസിലെ ബാബു കോഹിനൂർ, മുസ്ലിം ലീഗിലെ എ സി എ ലത്വീഫ്, കേരള കോൺഗ്രസിലെ ആന്റക്സ് ജോസഫ് എന്നിവർ കാസർകോട് വാർത്തയോട് അറിയിച്ചു.

വ്യാഴാഴ്ച എംഎൽഎയുടെ സാന്നിധ്യത്തിൽ താലൂകിൽ യോഗം ചേരുമെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തഹസിൽദാറെ ഫോണിൽ വിളിച്ച് യോഗത്തിൽ പങ്കെടുക്കേണ്ടേ എന്ന് ചോദിച്ചിരുന്നതായും എന്നാൽ നിർവഹണ ഉദ്യോഗസ്ഥരും പഞ്ചായത്ത്‌ പ്രസിഡണ്ടുമാരും മാത്രമാണ് യോഗത്തിൽ പങ്കെടുക്കുന്നത് എന്നാണ് മറുപടി ലഭിച്ചതെന്നും ടി പി തമ്പാൻ പറഞ്ഞു. പിന്നീട് എംഎൽഎയെ വിളിച്ചുവെന്നും അടിയന്തിരമായി മിച്ചഭൂമി, പട്ടയം തുടങ്ങി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഒരു സർവേ ടീമിനെ അനുവദിക്കാൻ ആവശ്യമായ നടപടി കൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നതായി ടി പി തമ്പാൻ പറഞ്ഞു. എന്നാൽ വെള്ളരിക്കുണ്ട് ടൗൺ വികസനകാര്യം ചർച ചെയ്യുമ്പോൾ താനടക്കമുള്ള രാഷ്ട്രീയ പാർടി പ്രതിനിധികളെ യോഗത്തിൽ പങ്കെടുപ്പിക്കാത്തതിനോട്‌ വിയോജിപ്പ് ഉണ്ടെന്നും സമിതി അംഗം കൂടിയായ തമ്പാൻ വ്യക്തമാക്കി.

വർഷങ്ങളായി വെള്ളരിക്കുണ്ട് ടൗണിന്റെ വികസനം മുന്നിൽ കണ്ട് കൊണ്ട് പ്രവർത്തിക്കുന്ന ടൗൺ വികസന സമിതിഅംഗങ്ങളെ ഒഴിവാക്കി എംഎൽഎയും നിർവഹണ ഉദ്യോഗസ്ഥരും മാത്രം മതിയോയെന്ന് വെള്ളരിക്കുണ്ട് ടൗൺ വികസന സമിതി സെക്രടറി സണ്ണിമങ്കയവും ചോദിച്ചു. ടൗൺ വികസനം പോലെയുള്ള കാര്യങ്ങൾ ചർച ചെയ്യുമ്പോൾ വ്യാപാരി പ്രതിനിധികളെ കൂടി ആ യോഗത്തിൽ ഉൾപ്പെടുത്തണമായിരുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സമിതി അംഗവും വെള്ളരിക്കുണ്ട് യൂനിറ്റ് പ്രസിഡന്റുമായ ജിമ്മി ഇടപ്പാടി പറഞ്ഞു.

ടൗണിൻ്റെ ആവശ്യങ്ങളും കുറവുകളും കൃത്യമായി അറിയുന്നവർ വ്യാപരികളാണ്. ഗുണപ്രദമായി ചർചയിൽ നിർദേശങ്ങൾ അവതരിപ്പിക്കാൻ വ്യാപാരികൾക്ക് കഴിയും. പിരിവുകൾക്കായി മാത്രം വ്യാപാരികളെ സമീപിക്കുന്ന രീതി മാറണമെന്ന് പല തവണ ആവിശ്യപ്പെട്ടിട്ടും തീരുമാനം ഉണ്ടായിട്ടില്ലെന്നും ജിമ്മി ഇടപ്പാടി കൂട്ടിച്ചേർത്തു.

ടൗൺ ഉൾപെടുന്ന പഞ്ചായത്തുകളായ ബളാൽ, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തുകൾ ഭരണ സമിതി യോഗം ചേർന്ന് പ്രമേയം പാസാക്കിയ ശേഷം ടൗൺ പ്ലാനറുടെ നേതൃത്വത്തിൽ പ്ലാൻ തയ്യാറാക്കും. അതിന് ശേഷമാണ് മറ്റ് നടപടിക്രമങ്ങളിലേക്ക് പോവുക. യോഗത്തിൽ അസിസ്റ്റൻ്റ് ടൗൺ പ്ലാനർ, പൊതുമരാമത്ത് വകുപ്പ്, കെആർഎഫ്, പൊലീസ്, മോടോർ വാഹന വകുപ്പ്, വാടെർ അതോററ്റി, ആരോഗ്യ വകുപ്പ്, കെ എസ് ഇ ബി തുടങ്ങി വിവിധ വകുപ്പു തല ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.


Keywords:  Vellarikundu, Kasaragod, Kerala, Committee, Development Project, Political Party, CPM, MLA, Mobile Phone, Panchayath, Not invited political party representatives to the meeting of Vellarikundu Taluk Development Committee.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia