city-gold-ad-for-blogger

മതിയായ രേഖകളില്ല; 185 ചാക്ക് അടയ്ക്ക പിടികൂടി; 3.6 ലക്ഷം രൂപ പിഴയീടാക്കി

കാസർകോട്: (www.kasargodvartha.com 28.10.2021) മതിയായ രേഖകളില്ലാതെ കടത്തിയ 185 ചാക്ക് അടയ്ക്ക പിടികൂടി. മഞ്ചേശ്വരത്ത് ചരക്കുസേവന നികുതി ഇന്റലിജൻസ് സർവയിലൻസ് സ്ക്വാഡ് രണ്ട് നടത്തിയ വാഹനപരിശോധനയിലാണ് 36,07,590 രൂപ വില വരുന്ന അടയ്ക്ക് പിടികൂടിയത്.

   
മതിയായ രേഖകളില്ല; 185 ചാക്ക് അടയ്ക്ക പിടികൂടി; 3.6 ലക്ഷം രൂപ പിഴയീടാക്കി



3,60,759 രൂപ പിഴയീടാക്കി അടയ്ക്കയും വാഹനവും വിട്ടുകൊടുത്തു. ടാക്സ് ഓഫീസർ മധു കരിമ്പിൽ, അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ എം ശ്രീജിത്, കെ ആർ അനീഷ്, സി ഡി രാഘവൻ, എ ആർ ദിൽജിത്, ജീവനക്കാരനായ എം സന്തോഷ് കുമാർ എന്നിവരാണ് പരിശോധന നടത്തിയത്.

ജി എസ് ടി നിയമത്തിൽ എളുപ്പത്തിൽ റെജിസ്ട്രേഷൻ കിട്ടുമെന്ന സൗകര്യം ദുരുപയോഗപ്പെടുത്തി പ്ലൈവുഡ്, അടയ്ക്ക എന്നിവയ്ക്ക് വ്യാപകമായി വ്യാജ റെജിസ്ട്രേഷൻ എടുത്തിട്ടുള്ളത് ശ്രദ്ധയിൽപെട്ടതായി കാസർകോട് ഡെപ്യൂടി കമീഷനർ (ഇന്റലിജൻസ്) വി മനോജ് അറിയിച്ചു.

Keywords:  Kasaragod, Kerala, News, Top-Headlines, Police, Seized, Lorry, Special-squad, Tax, Vehicle, Fine, Fake, Investigation, Not enough documents; 185 bags areca nut seized.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia