No village officers | മുന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ എംഎല്‍എയുടെ മണ്ഡലത്തിലെ എട്ട് സ്ഥലങ്ങളിലെ വിലേജ് ഓഫീസുകളില്‍ ഓഫീസര്‍മാരില്ല; ജനം ദുരിതത്തില്‍
Sep 15, 2022, 20:25 IST
-സുധീഷ് പുങ്ങംചാല്‍
വെള്ളരിക്കുണ്ട്: (www.kasargodvartha.com) മുന്‍ റവന്യൂ വകുപ്പ് മന്ത്രിയും കാഞ്ഞങ്ങാട് എംഎല്‍എയുമായ ഇ ചന്ദ്രശേഖരന്റെ മണ്ഡലത്തിലെ എട്ട് വിലേജ് ഓഫീസുകളില്‍ വിലേജ് ഓഫീസര്‍മാരില്ല.
വെള്ളരിക്കുണ്ട് താലൂകിലെ ബളാല്‍, വെസ്റ്റ് എളേരി, പരപ്പ, കള്ളാര്‍, പനത്തടി, കോടോം, കരിന്തളം, ബേളൂര്‍ തുടങ്ങി മലയോരത്തെ പ്രധാനപ്പെട്ട എട്ട് സ്ഥലങ്ങളിലെ വിലേജ് ഓഫീസുകളിലാണ് വിലേജ് ഓഫീസര്‍ മാരില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി വിലേജ് ഓഫീസുകളില്‍ എത്തുന്ന നിര്‍ധനരും സാധാരണക്കാരായ സ്ത്രീകളും അവശത അനുഭവിക്കുന്നവരുമായ നിരവധി പേരാണ് ഇത് മൂലം ഓഫീസ് കയറിയിറങ്ങേണ്ട ഗതികേടിലായത്.
ബളാല്‍ അടക്കമുള്ള വിലേജ് ഓഫീസുകളില്‍ നിന്നും വിലേജ് ഓഫീസര്‍മാര്‍ അടുത്തിടെ സ്ഥലം മാറിപോയതിനാലാണ് മലയോരത്തെ വിലേജ് ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായിരിക്കുന്നത്. വിലേജ് ഓഫീസര്‍മാര്‍ ഉണ്ടെങ്കിലും അവരെ നിയമിക്കുവാന്‍ ബന്ധപെട്ടവര്‍ തയ്യാറാവുന്നുമില്ല. വിലേജ് ഓഫീസുകളില്‍ അസി. വിലേജ് ഓഫീസര്‍മാര്‍ ഉണ്ടെങ്കിലും ഇവര്‍ക്ക് പൊതുജന സേവനത്തിന് താല്‍ക്കാലിക ചാര്‍ജ് വഹിക്കുന്ന വിലേജ് ഓഫീസര്‍മാരുടെ അനുവാദം വേണം. ഇവരാകട്ടെ അവരുടെ സൗകര്യത്തിനു മാത്രം ഫയലുകള്‍ ഒപ്പിടുമ്പോള്‍ അവശ്യക്കാര്‍ക്ക് അത് നിറവേറ്റാന്‍ കാലതാമസവും നേരിടുന്നു.
വെള്ളരിക്കുണ്ട് താലൂകിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ബളാല്‍ പഞ്ചായതിലെ ബളാല്‍ വിലേജ് ഓഫീസില്‍ ആണ് ആളുകള്‍ കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ഭീമനടി വിലേജ് ഓഫീസര്‍ക്കാണ് ഇവിടുത്തെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ഈ ഓഫീസര്‍ ആകട്ടെ താന്‍ താല്‍ക്കാലിക ചുമതലക്കാരന്‍ എന്ന മട്ടില്‍ ആളുകളെ വട്ടം കറക്കുകയും ചെയ്യുന്നു.
മുന്‍ റവന്യൂ വകുപ്പ് മന്ത്രിയും ഇപ്പോള്‍ മണ്ഡലം എംഎല്‍എയുമായ ഇ ചന്ദ്രശേഖരന്റെ മണ്ഡലത്തിലാണ് ഇത്രയും വിലേജ് ഓഫീസര്‍മാരുടെ അഭാവം എന്നതും ശ്രദ്ധേയമാണ്. വിലേജ് ഓഫീസുകളില്‍ ഓഫീസര്‍മാരില്ലാത്തതിന്റെ ദുരിതം എംഎല്‍എയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടികള്‍ ഒന്നും ഇല്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
അതേ സമയം പ്രശ്‌നത്തിന് ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമാകുമെന്നും കാസര്‍കോട് എഡിഎം എ കെ രമേന്ദ്രന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വിവിധ കാറ്റഗറിയില്‍പെട്ട 400ഓളം ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം അടുത്തിടെ നടന്നിരുന്നു. എച്ആര്‍എം ടീം ഇംപ്ലിമെന്റ് ചെയ്തതിന്റെ ഭാഗമായാണ് സ്ഥലംമാറ്റം നടന്നത്. സംസ്ഥാന തലത്തില്‍ നടന്ന സ്ഥലംമാറ്റത്തിന്റെ ഭാഗമായ പകരം നിയമിച്ച ഉദ്യോഗസ്ഥര്‍ ചുമതല ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ വിലേജുകളിലും പകരം വിലേജ് ഓഫീസര്‍മാര്‍ ചുമതല ഏല്‍ക്കുമെന്നും എഡിഎം കൂട്ടിച്ചേര്‍ത്തു.
വിലേജ് ഓഫീസര്‍മാരെ ഉടന്‍ നിയമിക്കണം: കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാനവൈസ് പ്രസിഡന്റ്
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂകിലെ ബളാല്‍ ഉള്‍പ്പെടെ ഉള്ള ഒഴിവുള്ള മുഴുവന്‍ വിലേജ് ഓഫീസുകളിലും അടിയന്തിരമായും വിലേജ് ഓഫീസര്‍മാരെ നിയമിക്കുവാന്‍ മണ്ഡലം എംഎല്‍എയും മുന്‍ റവന്യൂ വകുപ്പ് മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ മുന്‍കൈ എടുക്കണമെന്ന് കേരള ഗ്രാമപഞ്ചായത് അസോസിയേഷന്‍ സംസ്ഥാനവൈസ് പ്രസിഡന്റ് രാജു കട്ടക്കയം ആവശ്യപ്പെട്ടു.
വിലേജ് ഓഫീസര്‍മാരില്ലാത്തതിനാല്‍ ഓരോ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതു ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം വിവരിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുമെന്നും രാജു കട്ടക്കയം പറഞ്ഞു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പട്ടികജാതിപട്ടിക വര്‍ഗ കുടുംബങ്ങള്‍ ഉള്ള ബളാല്‍ പഞ്ചായതിലെ ബളാല്‍ വിലേജ് ഓഫീസില്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നും പകരം ചുമതല നല്‍കുന്നതിന് പകരം ജനോപകാരിയായ ഓഫീസറെ തന്നെ നിയമിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Keywords: News, Kerala, Kasaragod, Top-Headlines, Kanhangad, Vellarikundu, Village Office, No village officers in eight village offices in Kanhangad. < !- START disable copy paste -->