city-gold-ad-for-blogger

ജനറല്‍ ആശുപത്രിയിലെ ഏക സര്‍ജന് ശബരിമല ഡ്യൂട്ടി; രോഗികളെ നിര്‍ബന്ധിച്ച് പറഞ്ഞുവിട്ടു

കാസര്‍കോട്: (www.kasargodvartha.com 03.12.2014) കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഏക സര്‍ജനെ ശബരിമല ഡ്യൂട്ടിക്കു നിയോഗിച്ചതോടെ രോഗികള്‍ പെരുവഴിയിലായി. ഡോക്ടറില്ലെന്ന കാരണത്താല്‍ രോഗികളെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജു ചെയ്തു വിടുകയായിരുന്നു.

ഒരു കണ്‍സള്‍ട്ടന്‍ഡും, രണ്ടു ജൂനിയര്‍ കണ്‍സള്‍ട്ടന്‍ഡും വേണ്ട സര്‍ജിക്കല്‍ വിഭാഗത്തില്‍ ഉണ്ടായിരുന്ന ഏക സര്‍ജനെയാണ് ശബരിമല ഡ്യൂട്ടി ഏല്‍പിച്ചിരിക്കുന്നത്.

സര്‍ജിക്കല്‍ വാര്‍ഡില്‍ അഡ്മിറ്റായ രോഗികളെ സര്‍ജനില്ലെന്ന കാരണത്താല്‍ ഡിസ്ചാര്‍ജ് ചെയ്ത കൂട്ടത്തില്‍ നാലു വര്‍ഷമായി ഇവിടെ കഴിയുന്ന നീലേശ്വരം തായന്നൂരിലെ ഓമനയുടെ മകന്‍ അജിത്തും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു.

അജിത്തിന് പോകാന്‍ ഒരിടമില്ലെന്നറിയിച്ചിട്ടും അലിവുകാട്ടാത്ത ആശുപത്രി അധികൃതരുടെ നടപടി പ്രതിഷേധത്തിനിടയാക്കി. ഒടുവില്‍ ആലിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സംഘടനയായ സോളാസ് ഇടപെട്ട് ഇവര്‍ക്ക് പരവനടുക്കത്തെ ഒറ്റമുറി വീട്ടില്‍ താത്ക്കാലിക അഭയമൊരുക്കുകയായിരുന്നു.

സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാലിന്റെയും സാമൂഹിക പ്രവര്‍ത്തകന്‍ ഹമീദ് കക്കണ്ടത്തിന്റെയും നേതൃത്വത്തില്‍ ഏര്‍പാടാക്കിയ ആംബുലന്‍സിലാണ് അജിത്തിനെ പരവനടുക്കത്തെ മുറിയിലേക്കു മാറ്റിയത്.

പള്ളിക്കരയില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയം തകര്‍ന്നപ്പോഴുണ്ടായ വീഴ്ചയില്‍ അരയ്ക്കു താഴെ തളര്‍ന്നു ഒമ്പതു മാസത്തോളമായി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എരിയാലിലെ അഷ് റഫ്, തെങ്ങില്‍ നിന്നു വീണു പരിക്കേറ്റ ചെമ്പിരിക്കയിലെ രാമകൃഷ്ണന്‍ എന്നിവരെയും നിര്‍ബന്ധിച്ചു ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

തായന്നൂരിലെ പരേതനായ രാഘവന്റെയും ഓമനയുടെയും മൂന്നു മക്കളില്‍ മൂത്തവനാണ് അജിത്ത്. ബസില്‍ ക്ലീനറായിരിക്കേ, 2010 മാര്‍ച്ച് 22ന് തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അക്രമമാണ് അജിത്തിന്റെ ജീവിതം രോഗശയ്യയിലാക്കിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ജനറല്‍ ആശുപത്രിയിലെ ഏക സര്‍ജന് ശബരിമല ഡ്യൂട്ടി; രോഗികളെ നിര്‍ബന്ധിച്ച് പറഞ്ഞുവിട്ടു

Keywords:  Kasaragod, General hospital, Kerala, Doctor, Patient, General Hospital, Kerala, No surgeon in General hospital.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia