city-gold-ad-for-blogger

വാഹനം പാര്‍ക്ക് ചെയ്ത് തിരിച്ചുവന്നാല്‍ കാണുന്നത് പിഴ ചുമത്തിയ സ്റ്റിക്കര്‍; പോലീസുകാരോട് എവിടെ പാര്‍ക്ക് ചെയ്യണമെന്ന് ചോദിക്കുമ്പോള്‍ കൈമലര്‍ത്തുന്നു, കണ്ടില്ലെന്ന മട്ടില്‍ നഗരസഭ

കാസര്‍കോട്: (www.kasargodvartha.com 07.06.2017) നഗരത്തില്‍ റമദാനില്‍ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്ക് വര്‍ദ്ധിച്ചതോടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ ജനം വട്ടംകറങ്ങുന്നു. ഉള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്ത് തിരിച്ചുവരുമ്പോള്‍ കാണുന്നത് ട്രാഫിക് പോലീസ് പിഴ ചുമത്തിയ സ്റ്റിക്കറാണ്. പിഴയടക്കാന്‍ ട്രാഫിക് പോലീസുകാരനെ സമീപിച്ചപ്പോള്‍ എവിടെയാണ് പിന്നെ പാര്‍ക്ക് ചെയ്യേണ്ടതെന്ന് ചോദിച്ചാല്‍ അദ്ദേഹം കൈമലര്‍ത്തുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് നഗരസഭ ചെയ്യുന്നത്.

പിഴയുടെ പേരില്‍ പോലീസും വാഹനഉടമകളും തമ്മിലുള്ള തര്‍ക്കം പതിവായി മാറിയിരിക്കുകയാണ്. പാര്‍ക്കിംഗ് സൗകര്യം ഒരുക്കേണ്ടത് നഗരസഭയാണെന്നാണ് ട്രാഫിക് പോലീസ് പറയുന്നത്. നേരത്തെ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്യുമെന്ന് നഗരസഭയും പോലീസും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇതൊന്നും യാഥാര്‍ത്ഥ്യമായില്ല.

വാഹനപെരുപ്പവും നഗരത്തിന്റെ ഇടുങ്ങിയ ഭൂപ്രകൃതിയും കാരണം ചിലപ്പോള്‍ മണിക്കൂറുകള്‍ തന്നെ നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടാകുന്നു. പെരുന്നാള്‍ അടുക്കുന്നതോടെ നഗരം അക്ഷരാര്‍ത്ഥത്തില്‍ ഗതാഗതക്കുരുക്കുമൂലം വീര്‍പ്പുമുട്ടും. കഴിഞ്ഞ വര്‍ഷവും സമാനമായ സ്ഥിതി തന്നെയായിരുന്നു നഗരത്തിലുണ്ടായിരുന്നത്. എന്നാല്‍ റമദാനിന്റെ അവസാന ദിവസങ്ങളില്‍ സ്‌കൂള്‍ അവധിയായതിനാല്‍ കാസര്‍കോട് ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കാന്‍ നടപടി സ്വീകരിച്ചത് ചെറിയൊരു ആശ്വാസമായിരുന്നു. എന്നാല്‍ ഇത്തവണ പാര്‍ക്കിംഗ് സംവിധാനമൊന്നും തന്നെ നിര്‍ണയിക്കാന്‍ നഗരസഭ തയ്യാറായിട്ടില്ല.
വാഹനം പാര്‍ക്ക് ചെയ്ത് തിരിച്ചുവന്നാല്‍ കാണുന്നത് പിഴ ചുമത്തിയ സ്റ്റിക്കര്‍; പോലീസുകാരോട് എവിടെ പാര്‍ക്ക് ചെയ്യണമെന്ന് ചോദിക്കുമ്പോള്‍ കൈമലര്‍ത്തുന്നു, കണ്ടില്ലെന്ന മട്ടില്‍ നഗരസഭ

Keywords:  Kasaragod, Kerala, Fine, Traffic-block, Police, Kasaragod-Municipality, No parking area in Kasaragod town; passengers in trouble

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia