വൈദ്യുതിയില്ല; പെരുന്നാൾ ദിനത്തിൽ നാട് ഇരുട്ടിലായി; ജില്ലാ പഞ്ചായത്തംഗം കുത്തിയിരിപ്പ് സമരം നടത്തി; പ്രതിഷേധങ്ങൾക്കൊടുവിൽ വെളിച്ചമെത്തി
May 14, 2021, 13:25 IST
കുമ്പള: (www.kasargodvartha.com 14.05.2021) കുമ്പളയിലും മൊഗ്രാൽ, കളത്തൂർ, തുടങ്ങിയ സമീപ പ്രദേശങ്ങളിലും ബുധനാഴ്ച രാത്രി മുതൽ മുടങ്ങിയ വൈദ്യുതി പെരുന്നാൾ ദിനത്തിലും പുനഃസ്ഥാപിക്കാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കി. ജീവനക്കാർക്ക് അസുഖം ബാധിച്ചത് മൂലം പലരും അവധിയിൽ ആയിരുന്നെന്നാണ് ബന്ധപ്പെട്ടവരിൽ നിന്ന് വിവരം ലഭിച്ചത്.
ബുധനാഴ്ച രാത്രി ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും ഇടിമിന്നലിലുമാണ് വൈദ്യുതി മുടങ്ങിയത്. പലരും ഫോണിലൂടെയും മറ്റും ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. അതിനിടെ ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ദീഖ് കെ എസ് ഇ ബി കുമ്പള ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി. വൈദ്യുതി തടസം അന്വേഷിച്ചപ്പോൾ അധികൃതർ അപമര്യാദയായി പെരുമാറിയതായി ജില്ലാ പഞ്ചായത്തംഗം ആരോപിച്ചു.
ഒടുവിൽ ജില്ലാ കലക്ടർ വിഷയത്തിൽ ഇടപെട്ടു. വേറെ സ്ഥലത്ത് നിന്ന് ജീവനക്കാരെ കൊണ്ട് വന്ന് വ്യാഴാഴ്ച ഉച്ചയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. പെരുന്നാളിന്റെ ആഘോഷത്തിനിടെ ഉണ്ടായ വൈദ്യുത തടസം എല്ലാവേരെയും ഏറെ ബാധിച്ചു.
Keywords: Malayalam, News, Kasaragod, Kerala, Electricity, Strike, Eid, District Collector, No electricity; Village was in darkness on the day of the Eid; District panchayat member goes on strike; Light came on at the end of the protests.
< !- START disable copy paste -->