മാങ്ങാട് സംഘര്‍ഷം: ആരാധനാലയം അക്രമിച്ചതിന് എടുത്ത കേസില്‍ 153-എ (വര്‍ഗീയ കലാപം ഉണ്ടാക്കല്‍) വകുപ്പ് ഒഴിവാക്കും
Jun 15, 2015, 11:26 IST
ഉദുമ: (www.kasargodvartha.com 15/06/2015) മാങ്ങാട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആരാധനാലയം അക്രമിച്ചതിന് എടുത്ത കേസില്‍നിന്നും ഐ.പി.സി. 153-എ വകുപ്പ് (വര്‍ഗീയ കലാപം ഉണ്ടാക്കല്‍) ഒഴിവാക്കാന്‍ തീരുമാനം. കഴിഞ്ഞദിവസം മാങ്ങാട് സംഗമം ഓഡിറ്റോറിയത്തില്‍ ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസിന്റെ സാന്നിധ്യത്തില്‍ നടന്ന സമാധാന കമ്മിറ്റിയോഗത്തിലാണ് ഇത്തരമൊരു ധാരണയുണ്ടായത്.
Keywords: Mangad, Clash, Kasaragod, Kerala, Police, Meeting, Police Chief, No 153 - A in Mangad case.
Advertisement:
ആരാധനാലയത്തിന് കല്ലെറിഞ്ഞതുമായിബന്ധപ്പെട്ട് നാട്ടില്‍ വര്‍ഗീയ കലാപം ഉണ്ടാക്കി എന്നതിനാണ് പോലീസ് ഐ.പി.സി. 153-എ വകുപ്പ് പ്രകാരം കേസെടുത്തത്. ഇത് ഒഴിവാക്കണമെന്ന് സമാധാനകമ്മിറ്റി യോഗത്തില്‍ എല്ലാ ഭാഗത്തുനിന്നും ആവശ്യം ഉയര്‍ന്നിരുന്നു. മാങ്ങാട്ട് വര്‍ഗീയ കലാപം ഉണ്ടായിട്ടില്ലെന്നും രാഷ്ട്രീയ സംഘര്‍ഷമാണ് ഉണ്ടായതെന്നുമാണ് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞത്.
പരസ്പരമുണ്ടായ അക്രമത്തില്‍ ആരാധനാലയത്തിന് കേടുപാട് സംഭവിക്കുകയായിരുന്നുവെന്നും ബോധപൂര്‍വ്വമായി വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ആരുടെ ഭാഗത്തുനിന്നും ശ്രമം ഉണ്ടായിട്ടില്ലെന്നുമാണ് യോഗം വിലയിരുത്തിയത്. ആരാധനാലയ കമ്മിറ്റി ഭാരവാഹികളും ഇക്കാര്യത്തില്‍ അനുകൂല സമീപനമാണ് സ്വീകരിച്ചത്. ഇതേതുടര്‍ന്ന് ആരാധനാലയ കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ പോലീസ് ചീഫിന് നിവേദനം നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീയ കേസ് സംബന്ധിച്ച വകുപ്പ് ഒഴിവാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഹൊസ്ദുര്‍ഗ് സി.ഐ. യു. പ്രേമന് ആരാധനാലയ കമ്മിറ്റിയുടെ നിവേദനം കൈമാറിയിട്ടുണ്ടെന്നും ജില്ലാ പോലീസ് ചീഫ് എ. ശ്രീനിവാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥന് ഐ.പി.സി. 153-എ വകുപ്പ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉടന്‍ കോടതിക്ക് റിപോര്‍ട്ട് നല്‍കും. അതേസമയം കേസില്‍ ഐ.പി.സി. 153 (നാട്ടില്‍ കലാപം ഉണ്ടാക്കല്‍) വകുപ്പ് നിലനില്ക്കും. മാങ്ങാട്ട് സമാധാനം നിലനിര്‍ത്താന്‍ എല്ലാ വിഭാഗകവും തീരുമാനിച്ചിട്ടുണ്ട്. എല്ലാ മാസവും യോഗംചേരുന്നതിനായി സമാധാന കമ്മിറ്റിയേയും തെരഞ്ഞെടുക്കും.
പോലീസ് ചീഫിനെകൂടാതെ ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്, രണ്ട് ആരാധനാലയങ്ങളുടേയും കമ്മിറ്റി ഭാരവാഹികള്‍, ഡി.വൈ.എസ്.പി. ഹരിശ്ചന്ദ്ര നായിക്, സി.ഐ. യു. പ്രേമന്, ബേക്കല്‍ എസ്.ഐ. പി. നാരായണന്, കോണ്‍ഗ്രസ്, സി.പി.എം, ലീഗ്, ബി.ജെ.പി, ആംആദ്മി പാര്‍ട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍, സാമൂഹ്യ സംഘടനാ ഭാരവാഹികള്‍, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Keywords: Mangad, Clash, Kasaragod, Kerala, Police, Meeting, Police Chief, No 153 - A in Mangad case.








