ഭിതിയുളവാക്കി സോഷ്യല്‍ മീഡിയ പ്രചരണം; കേരളം നിപയില്‍ ഭയന്നു വിറക്കുമ്പോഴും പേരാമ്പ്രയില്‍ രാത്രിയില്‍ ഡോക്ടര്‍മാരെത്തുന്നില്ല
May 22, 2018, 10:34 IST
കോഴിക്കോട്: (www.kasargodvartha.com 22.05.2018) കേരളം നിപയില്‍ ഭയന്നു വിറക്കുമ്പോഴും പേരാമ്പ്രയില്‍ രാത്രിയില്‍ ഡോക്ടര്‍മാരില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. ഇവിടെ രാത്രി കാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നത് കുറച്ച് സ്ഥലങ്ങളില്‍ മാത്രമാണ്. പേരാമ്പ്രയില്‍ ആരും പോകരുതെന്ന രീതിയില്‍ ഭയമുളവാക്കുന്ന സോഷ്യല്‍ മീഡിയ സന്ദേശങ്ങളാണ് വരാന്‍ തയ്യാറാവുന്ന ഡോക്ടര്‍മാരെ പോലും മുടക്കുന്ന അവസ്ഥയ്ക്ക് കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
നാട് പനി ഭീതിയില്‍ കഴിയുമ്പോഴും ഡോക്ടര്‍മാരില്ലാത്തത് ജനങ്ങളെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നു. പേരാമ്പ്രക്കാണെങ്കില്‍ ആരും പോകരുത് എന്ന സന്ദേശം പടരുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. നിപാ വൈറസ് പനിയെ പേടിച്ച് ചികില്‍സ ലഭിക്കാതെ പേരാമ്പ്ര മേഖലയിലെ രോഗികള്‍ ശ്വാസം മുട്ടി മരിക്കുന്ന അവസ്ഥ ഉണ്ടാവുമോ എന്നാണ് പേരാമ്പ്രയിലെ ആരോഗ്യ മേഖലയിലുള്ളവരുടെ സംശയം. രാത്രി കാലങ്ങളില്‍ രോഗികളുടെ വരവ് വര്‍ദ്ധിച്ച സാഹചര്യമാണ് നിലവിലുള്ളത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് രോഗികള്‍ പോകാത്ത അവസ്ഥയും വന്നിട്ടുണ്ട്.
പനി ബാധയില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ മരിച്ചതിനെ തുടര്‍ന്ന് വൈറസ് ബാധ ഏല്‍ക്കുമോ എന്ന ഭയമാണ് രോഗികള്‍ അങ്ങോട്ട് പോകാന്‍ മടിക്കുന്നതെന്നാണ് പറയുന്നത്. നിലവിലുള്ള രോഗികള്‍ ഡിസ്ചാര്‍ജ്ജ് ചെയ്ത് പോയതായും പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kozhikode, Doctors, District Collector, Hospital, Nipah Vires, Peramrah, Nipah virus; No Doctors in Perambra.