Accidental Death | തിരൂരില്‍ ഓടൊമാറ്റിക് ഗേറ്റില്‍ കുടുങ്ങി ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം
Jun 20, 2024, 22:51 IST
വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ അടുത്തുള്ള വീട്ടിലെ ഓടോമാറ്റിക് ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നതിനിടെ ഗേറ്റിനിടയില്‍ കുടുങ്ങുകയായിരുന്നു
ഉടന്‍ തന്നെ കോട്ടയ്ക്കലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
തിരൂര്‍: (KasargodVartha) ഓടൊമാറ്റിക് ഗേറ്റില്‍ കുടുങ്ങി ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. തിരൂര്‍ വൈലത്തൂര്‍ ചിലവില്‍ അബ്ദുല്‍ ഗഫൂറിന്റെ മകന്‍ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ അടുത്തുള്ള വീട്ടിലെ ഓടോമാറ്റിക് ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നതിനിടെ ഗേറ്റിനിടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ കോട്ടയ്ക്കലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.