city-gold-ad-for-blogger

K Vidya | അട്ടപ്പാടി കേസില്‍ ജാമ്യം ലഭിച്ച വിദ്യയെ തത്കാലം നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്യില്ല; നോടീസ് നല്‍കി തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥന്‍

നീലേശ്വരം: (www.kasargodvartha.com) അട്ടപ്പാടി രാജീവ് ഗാന്ധി മെമോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഗസ്റ്റ് അധ്യാപികയായി നിയമനം ലഭിക്കാന്‍ എറണാകുളം മഹാരാജാസ് കോളജിന്റെ വ്യാജ പ്രവൃത്തി പരിചയ സര്‍ടിഫികറ്റ് ഹാജരാക്കിയെന്ന കേസില്‍ റിമാന്‍ഡിലായിരുന്ന കെ വിദ്യയ്ക്ക് മണ്ണാര്‍ക്കാട് കോടതി ജാമ്യം നല്‍കിയതിന് പിന്നാലെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്യുമെന്ന സ്ഥിതി ഉണ്ടായെങ്കിലും തത്കാലം അറസ്റ്റ് ഉണ്ടാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നീലേശ്വരം ഇന്‍സ്പെക്ടര്‍ കെ പ്രേംസദന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വിദ്യയ്ക്ക് നോടീസ് നല്‍കിയതായും പൊലീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
          
K Vidya | അട്ടപ്പാടി കേസില്‍ ജാമ്യം ലഭിച്ച വിദ്യയെ തത്കാലം നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്യില്ല; നോടീസ് നല്‍കി തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥന്‍

50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലും, ഒരു കാരണവശാലും കേരളം വിട്ട് പോകരുതെന്നും, സാക്ഷികളെ സ്വാധീനിക്കരുതെന്നും, അന്വേഷണ ഉദ്യോഗസ്ഥനുമായി സഹകരിക്കാമെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് അട്ടപ്പാടിയിലെ കേസില്‍ വിദ്യയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. പാസ്‌പോര്‍ട് ഉള്‍പെടെയുള്ള രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടു. ഒന്നിടവിട്ട ശനിയാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാനും വ്യവസ്ഥയുണ്ട്.

കരിന്തളം കോളജിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസില്‍ വിദ്യയെ കോടതി മുഖാന്തരം അറസ്റ്റ് ചെയ്യുന്നതിനായി നീലേശ്വരം ഇന്‍സ്പെക്ടര്‍ മണ്ണാര്‍ക്കാട് എത്തിയിരുന്നു. വിദ്യയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ നീലേശ്വരത്തെ കേസില്‍ തത്കാലം അറസ്റ്റ് വേണ്ടെന്നും നോടീസ് നല്‍കി ഹാജരാകാന്‍ ആവശ്യപ്പെടാനുമാണ് തീരുമാനമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അട്ടപ്പാടി കേസില്‍ വ്യാജ രേഖ തയ്യാറാക്കിയതായി കെ വിദ്യ പൊലീസിനോട് സമ്മതിച്ചതായി പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു. വ്യാജ സീല്‍ കണ്ടെത്തിയോയെന്ന് കോടതി ചോദിച്ചപ്പോള്‍ കേസെടുത്തതിന് പിന്നാലെ വിദ്യ ഇതിന്റെ ഒറിജിനല്‍ സമര്‍പിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
              
K Vidya | അട്ടപ്പാടി കേസില്‍ ജാമ്യം ലഭിച്ച വിദ്യയെ തത്കാലം നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്യില്ല; നോടീസ് നല്‍കി തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥന്‍

സീലും അനുബന്ധ രേഖകളും വിദ്യ നിര്‍മിച്ചത് ഓണ്‍ലൈന്‍ വഴിയാണെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചിരുന്നു. വ്യാജരേഖ കേസില്‍ രണ്ടാഴ്ചയോളം ഒളിവിലായിരുന്ന വിദ്യയെ കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വിദ്യ നീലേശ്വരം പൊലീസില്‍ ഹാജരായില്ലെങ്കില്‍ ശക്തമായ നിയമ നടപടികള്‍ ഉണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അഗളിയിലെ കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് വിദ്യ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്ന. വിദ്യ അറസ്റ്റിലായതോടെ വിദ്യയുടെ അഭിഭാഷക മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നിന്ന് പിന്‍വലിക്കുന്നതായി അറിയിച്ചിരുന്നു.

Keywords: Thrikaripur News, Malayalam News, Maharajas College, Karinthalam, Kerala News, Kasaragod News, Nileswaram police will not arrest Vidya.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia