city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Cancelled | സിപിഎം സഹകരണ ആശുപത്രിക്ക് ഒരു കോടി രൂപ നൽകാനുള്ള വിവാദ അജൻഡ പ്രതിഷേധത്തെ തുടർന്ന് നീലേശ്വരം നഗരസഭ റദ്ദാക്കി

നീലേശ്വരം: (KasargodVartha) നീലേശ്വരത്തെ സിപിഎം നിയന്ത്രണത്തിലുള്ള തേജസ്വിനി സഹകരണ ആശുപത്രിക്ക് ഒരു കോടി രൂപ നൽകാനുള്ള വിവാദ അജൻഡ പ്രതിഷേധത്തെ തുടർന്ന് നീലേശ്വരം നഗരസഭ റദ്ദാക്കി. കൗൺസിൽ യോഗം ചേർന്ന ഉടനെ അജൻഡ വായിക്കുന്നതിനിടെ ചെയർപേഴ്സൺ ടി വി ശാന്ത അജൻഡ റദ്ദാക്കുന്നതായി അറിയിക്കുകയായിരുന്നു.

Cancelled | സിപിഎം സഹകരണ ആശുപത്രിക്ക് ഒരു കോടി രൂപ നൽകാനുള്ള വിവാദ അജൻഡ പ്രതിഷേധത്തെ തുടർന്ന് നീലേശ്വരം നഗരസഭ റദ്ദാക്കി

ഇതേകുറിച്ച് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ പ്രതിഷേധം ഉയർത്തുകയായിരുന്നു. അജൻഡ ഉൾപെടുത്താനും റദ്ദാക്കാനുമുള്ള അധികാരം തങ്ങൾക്കുണ്ടെന്ന് പറഞ്ഞതോടെ അരമണിക്കൂറോളം ശക്തമായ ബഹളവും വാക്കേറ്റവും ഉണ്ടാവുകയും ചെയ്തു.

അജൻഡ റദ്ദാക്കാൻ ചെയർപേഴ്സണ് അധികാരമുണ്ടെന്ന് ചെയർ റൂളിങ് നൽകിയിട്ടും ബഹളവും വാഗ്വാദവും തുടർന്നു. അടുത്ത അജൻഡ വായിക്കാൻ തുടങ്ങിയതോടെയാണ് പ്രതിഷേധം കെട്ടടങ്ങിയത്. പ്രതിപക്ഷ നേതാവ് ഇ ശജീറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

തേജസ്വിനി ആശുപത്രിയുടെ ജെനറല്‍ മാനജറുടെ അഭ്യര്‍ഥന പ്രകാരം പണം അനുവദിക്കുന്നതിന് സര്‍കാര്‍ അനുമതി നല്‍കിയിരിക്കുന്നു. ഈ സാഹചര്യത്തിൽ വിഷയം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അജന്‍ഡയായി അവതരിപ്പിരിപ്പിക്കാനിരിക്കെയാണ് കനത്ത പ്രതിഷേത്തെ തുടർന്ന് റദ്ദാക്കിയത്. ബിജെപിയും അജന്‍ഡയ്‌ക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്നായിരുന്നു ബിജെപി നേതാക്കൾ തിങ്കളാഴ്ച കാസർകോട് പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. 

കൗൺസിൽ യോഗം നടക്കുന്നതിന് തൊട്ട് മുമ്പ് ബിജെപി പ്രവർത്തകർ നഗരസഭ ഓഫീസിലേക്ക് മിന്നൽ സമരമെന്നോണം മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു.

Cancelled | സിപിഎം സഹകരണ ആശുപത്രിക്ക് ഒരു കോടി രൂപ നൽകാനുള്ള വിവാദ അജൻഡ പ്രതിഷേധത്തെ തുടർന്ന് നീലേശ്വരം നഗരസഭ റദ്ദാക്കി

Keywords: News, Kasaragod, Kerala, Nileshwaram, Politics, Cooperative Hospital, Nileswaram Municipality cancels agenda to give Rs 1 crore to CPM Cooperative Hospital.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia