city-gold-ad-for-blogger

നീലേശ്വരം നഗരസഭ ടൗൺ ഹാൾ ജനുവരിയിൽ പൊതുജനങ്ങൾക്കായി തുറക്കും

നീലേശ്വരം: (www.kasargodvartha.com 06.10.2021) നഗരസഭ ടൗൺ ഹാൾ ജനുവരിയിൽ പൊതുജനങ്ങൾക്കായി തുറക്കുമെന്ന് അധികൃതർ. എം രാജഗോപാൽ എം എൽ എ യുടെ ആസ്തി വികസന ഫൻഡില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് കോട്ടപ്പുറത്ത് നിർമിക്കുന്ന ഹാളിന്‍റെ നിർമാണം പുരോഗമിക്കുകയാണ്.

 
നീലേശ്വരം നഗരസഭ ടൗൺ ഹാൾ ജനുവരിയിൽ പൊതുജനങ്ങൾക്കായി തുറക്കും



നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്താണ് ഹാൾ വരുന്നത്. പിലർ നിർമാണം മുഴുവൻ പൂർത്തിയായി. 5000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ 400 ആളുകളെ ഉള്‍ക്കൊള്ളുന്ന ഹാളും, 600 സ്ക്വയര്‍ ഫീറ്റ് വലുപ്പത്തിലുള്ള സ്റ്റേജ്, വിശാലമായ പാര്‍കിംഗ് സൗകര്യം, കലാകാരന്മാര്‍ക്കുള്ള ഗ്രീന്‍ റൂം, ശൗചാലയ സൗകര്യം എന്നിവ ഉള്‍പെടെയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.

നിരവധി കലാസാംസ്‌കാരിക സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന നഗരസഭയില്‍ കോണ്‍ഫറന്‍സ് ഹാളിന്‍റെ നിര്‍മാണം ഇവർക്ക് വലിയ സഹായകരമായി മാറും.

Keywords:  Kerala, Kasaragod, News, Nileshwaram, MLA,Fund, Nileshwaram Municipal Town Hall will be open to public in January

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia